Posted By user Posted On

കോ​ൺ​ടെ​ക് എ​ക്‌​സ്‌​പോ; ഖ​ത്ത​റി​ന്റെ സാ​ങ്കേ​തി​ക പു​രോ​ഗ​തി​യി​ലെ നാ​ഴി​ക​ക്ക​ല്ല്

ദോ​ഹ: ഖ​ത്ത​റി​ന്റെ സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന ‘കോ​ൺ​ടെ​ക്’ എ​ക്‌​സ്‌​പോ. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പാ​ന​ൽ ച​ർ​ച്ച​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി കോ​ൺ​ടെ​ക് എ​ക്‌​സ്‌​പോ​യു​ടെ ആ​ദ്യ പ​തി​പ്പി​നാ​ണ് ഖ​ത്ത​ർ നാ​ഷf​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ തി​ര​ശ്ശീ​ല വീ​ണ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്‌​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ത്രി​ദി​ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 200 പ്ര​ദ​ർ​ശ​ക​രും 60 പ്ര​ഭാ​ഷ​ക​രും 15000ല​ധി​കം സ​ന്ദ​ർ​ശ​ക​രു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, വാ​ർ​ത്താ​വി​നി​മ​യ ഐ.​ടി മ​ന്ത്രാ​ല​യം, തൊ​ഴി​ൽ മ​ന്ത്രാ​ല​യം, അ​ഷ്ഗാ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ക്‌​സ്റ്റ്‌ ഫെ​യ​ർ​സ് ആ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന സാ​ങ്കേ​തി​ക പു​രോ​ഗ​തി​യും പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​വും പ്ര​ദ​ർ​ശ​നം ചൂ​ണ്ടി​ക്കാ​ട്ടി.

ഷ്‌​നൈ​ഡ​ർ, മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗ്ൾ, ക്യു.​ഡി.​ബി, അ​ൽ മ​ന്നാ​ഈ ക​മ്പ​നി, ഐ.​ബി.​എം, ഹ​ണി​വെ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ​യും ലോ​ക​ത്തെ​യും പ്ര​മു​ഖ ക​മ്പ​നി​ക​ളു​മാ​യി 27 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും അ​ഷ്ഗാ​ൽ ടെ​ക്‌​നി​ക്ക​ൽ ഓ​ഫി​സ് മാ​നേ​ജ​റു​മാ​യ എ​ൻ​ജി. സാ​ലിം മു​ഹ​മ്മ​ദ് അ​ൽ​ഷാ​വി പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സം നീ​ണ്ട എ​ക്‌​സ്‌​പോ രാ​ജ്യ​ത്തെ 65 മി​ഡി​ൽ, സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് 1300 വി​ദ്യാ​ർ​ഥി​ക​ൾ എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കു​ക​യും ത്രീ​ഡി പ്രി​ന്റി​ങ്, റോ​ബോ​ട്ടി​ക്‌​സ്, നി​ർ​മി​ത​ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ൾ, ഡ്രോ​ണു​ക​ൾ തു​ട​ങ്ങി ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version