Posted By user Posted On

ഖത്തറില്‍ ഫോ​ൺ, ഇ-​മെ​യി​ൽ വ​ഴി​യു​ള്ള അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​രു​ത്: മു​ന്ന​റി​യി​പ്പുമായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ദോ​ഹ: അ​ജ്ഞാ​ത ഫോ​ൺ വി​ളി​ക​ൾ​ക്കോ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ​ക്കോ മ​റു​പ​ടി​യാ​യി വ്യ​ക്തി​ക​ൾ അ​വ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും പ​ങ്കു​വെ​ക്ക​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഉ​റ​വി​ടം അ​റി​യാ​ത്ത സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ബാ​ങ്ക് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും കൈ​മാ​റ​രു​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക, ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫ​സ്റ്റ് ലെ​ഫ്. നാ​യി​ഫ് നാ​സ​ർ അ​ൽ ഹ​മീ​ദി പ​റ​ഞ്ഞു. ‘പൊ​ലീ​സ് നി​ങ്ങ​ൾ​ക്കൊ​പ്പം’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രെ​ങ്കി​ലും ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ക​യാ​ണെ​ങ്കി​ൽ അ​യാ​ൾ ത​ന്റെ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​ൻ ബാ​ങ്കു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി​യെ​ന്ന് ഫ​സ്റ്റ് ലെ​ഫ്. അ​ൽ ഹ​മീ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് മെ​ട്രാ​ഷ് ര​ണ്ട് വ​ഴി റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ നേ​രി​ട്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​ൻ അ​തോ​റി​റ്റി​യി​ൽ എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
ഫോ​ൺ കാ​ളു​ക​ളും എ​സ്.​എം.​എ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളോ അ​ല്ലെ​ങ്കി​ൽ ബാ​ങ്കു​ക​ളോ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളോ ന​ൽ​കു​ന്ന ഒ.​ടി.​പി വി​വ​ര​ങ്ങ​ളോ ചോ​ദി​ച്ചാ​ൽ ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും മെ​ട്രാ​ഷ് ര​ണ്ട് ആ​പ്പി​ൽ നി​ന്നു​മെ​ന്ന ​വ്യാ​ജേ​ന​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.
എ.​ടി.​എം കാ​ർ​ഡ് ​േബ്ലാ​ക്ക് ചെ​യ്തെ​ന്നും മ​റ്റും അ​റി​യി​ച്ചു​കൊ​ണ്ട് എ​സ്.​എം.​എ​സ് വ​ഴി​യും ഫോ​ണി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version