Posted By editor1 Posted On

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി പിടിയിൽ

കവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ഇ​യാ​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 12 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നും 30,000 കാ​പ്സ്യൂ​ളു​ക​ളും സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഷാ​ബു, മ​രി​ജു​വാ​ന എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ ക​ട​ത്തി​നും ദു​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു.നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. രാ​ജ്യ​ത്ത് ല​ഹ​രി​ക​ട​ത്ത്, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലും (112) ഹോ​ട്ട്‌​ലൈ​നി​ലും (1884141) അ​റി​യി​ക്കാ​നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version