Posted By user Posted On

ഖത്തറില്‍ വ​ൻ​തോ​തി​ൽ പു​ക​യി​ല പി​ടി​കൂ​ടി

ദോ​ഹ: ഹ​മ​ദ് തു​റ​മു​ഖ​ത്തെ​ത്തി​യ ക​ണ്ടെ​യ്ന​റി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി ഖ​ത്ത​ർ ക​സ്റ്റം​സ് വി​ഭാ​ഗം. 1790 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല​യാ​ണ് ക​ണ്ടെ​യ്ന​റി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. തെ​ര്‍മ​ല്‍ ഇ​ന്‍സു​ലേ​റ്റേ​ഴ്സു​മാ​യെ​ത്തി​യ ക​ണ്ടെ​യ്ന​റി​ല്‍ സം​ശ​യം തോ​ന്നി​യ​തോ​ടെ അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​മാ​യ ത​മ്പാ​ക്ക് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നു​ള്ള ശ്ര​മം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്‍സു​ലേ​റ്റ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​യി​ലാ​യി​രു​ന്നു ത​മ്പാ​ക്ക് പാ​ക്ക​റ്റു​ക​ള്‍. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്റെ​യും പി​ടി​കൂ​ടു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ പേ​ജ് വ​ഴി പ​ങ്കു​വെ​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version