Posted By Editor Editor Posted On

കുവൈറ്റിൽ പ്രവാസി മലയാളിക്ക് നേരെ വെടിയുതിർത്തു; സംഭവം ജോലിക്ക് പോകുന്ന വഴി

കുവൈറ്റിൽ പ്രവാസി മലയാളിക്ക് നേരെ വെടിയുതിർത്തു. ജോലിക്ക് പോകുന്ന വഴിയാണ് കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാന് നേരെ എയര്‍ഗണ്‍ ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടുകൂടി താമസസ്ഥലമായ മെഹ്ബൂലയിൽ വച്ചായിരുന്നു സംഭവം.

ഫ്ലാറ്റിൽ നിന്ന് സമീപത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായ് ഇലക്ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടയിൽ ഒരു വെടി ശബ്ധവും ഒപ്പം തന്റെ ശരീരത്തില്‍ എന്തോ പതിച്ചതായും ഫാസിലിന് അനുഭവപ്പെട്ടു. തുടര്‍ന്ന്, ഇടത് വശത്ത് നെഞ്ചിനും തോളിനുമിടയിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടൻ തന്നെ കൂടെ താമസിക്കുന്ന കൊല്ലം സ്വദേശിയായ വിനീഷിനെ വിളിച്ച് കാര്യം അറിയിച്ചു.

വിനീഷെത്തി ഫാസിലിനെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിതന്നെ ശരീരത്തില്‍ തുളച്ചുകയറിയ പെല്ലറ്റ് നീക്കം ചെയ്തു. സംഭവത്തിൽ പൊലീസ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആശുപത്രി വിടും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version