Posted By editor1 Posted On

യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

അബുദാബിയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി മരിച്ചു. മലപ്പുറം സ്വദേശിയായ മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് 47 ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണാണ് മരിച്ചത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ്‍ സാധിച്ചില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല തിരൂർ. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version