ഖത്തർ ദേശീയ സൈബർ സുരക്ഷ ഏജൻസി ആസ്ഥാനം
ദോഹ: പഴുതടച്ച സൈബർ സുരക്ഷയുമായി ആഗോള പട്ടികയിൽ മാതൃക രാജ്യമെന്ന ബഹുമതിയുമായി ഖത്തർ. ദേശീയ സൈബർ സുരക്ഷ ഏജൻസിയാണ് േഗ്ലാബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സിന്റെ (ജി.സി.ഐ) ഏറ്റവും പുതിയ പട്ടികയിൽ മോഡൽ കൺട്രിയായി ഖത്തറും ഇടം നേടിയ വാർത്ത പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയനാണ് േഗ്ലാബൽ സൈബർ സുരക്ഷ ഇൻഡക്സ് തയാറാക്കുന്നത്. വിവിധ മേഖലകളിലെ സുരക്ഷ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. ഇവയിൽ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്ന ടയർ വൺ ആണ് റോൾ മോഡലിങ് വിഭാഗമായി പരിഗണിക്കുന്നത്. നിയമ മേഖല, സാങ്കേതികം, ഓർഗനൈസേഷൻ, കപ്പാസിറ്റി ഡെവലപ്മെന്റ്, കോഓപറേഷൻ തുടങ്ങിയ അഞ്ചു തലത്തിലും ഖത്തർ മുഴുവൻ സ്കോറും സ്വന്തമാക്കി. അറബ് റീജ്യൻ ശരാശരിയിലും ഖത്തറിന്റെ പ്രകടനം ഏറെ മുന്നിലാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ
അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)