Posted By user Posted On

സു​ര​ക്ഷ​യി​ൽ സ​ഹ​ക​രി​ക്കാ​ൻ ഖ​ത്ത​റും സൗ​ദി​യും

ദോ​ഹ: സു​ര​ക്ഷ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​റും സൗ​ദി​യും. ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സൗ​ദും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കു പി​റ​കെ​യാ​ണ് സു​ര​ക്ഷ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ ശാ​സ്ത്ര, പ​രി​ശീ​ല​ന, ഗ​വേ​ഷ​ണ​ത്തി​ലും സ​ഹ​ക​രി​ക്കും.

സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കു​ന്ന വി​ധ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മെ​ന്നും, വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ശൈ​ഖ് ഖ​ലീ​ഫ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വെ​ച്ചു. അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സൗ​ദ് ​വ്യാ​ഴാ​ഴ്ച ദു​ഹൈ​ലി​ലെ ല​ഖ്‍വി​യ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ഖ​ത്ത​റി​ന്റെ പാ​ര​മ്പ​ര്യ​ത്തി​ന്റെ കൂ​ടി അ​ട​യാ​ള​മാ​യ 1900ൽ ​നി​ർ​മി​ച്ച മു​ൻ അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി​യു​ടെ തോ​ക്ക് സ​മ്മാ​നി​ച്ച് അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഹൃ​ദ്യ​മാ​യ സൗ​ഹൃ​ദ​ത്തി​ന്റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും പ്ര​തീ​കം കൂ​ടി​യാ​യാ​ണ് ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള തോ​ക്ക് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version