Posted By user Posted On

യുഎഇയില്‍ നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിയെ നാടുകടത്തി

 ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ നാടുകടത്തി. ഫിലിപ്പീൻസിന്റെ സഹകരണത്തോടെയും യുഎഇ സർക്കാരിന്റെ സഹായത്തോടെയും പ്രതിയെ ഫിലിപ്പീൻസിലേയ്ക്ക് തിരിച്ചയച്ചതെന്ന് ഫിലിപ്പീൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ സർക്കാരിന്റെ ശക്തമായ പോരാട്ടത്തിന്റെയും കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് കർശനമായി സംരക്ഷിക്കുന്നതിന്റെയും ചുവടുവയ്പ്പാണിത്. ഇത്തരക്കാർക്കെതിരെയുള്ള കർശനമായ മുന്നറിയിപ്പാണിത്. പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്നവർക്ക് സുരക്ഷിത താവളം ഇല്ല. നിങ്ങൾ എവിടെ പോയാലും നിങ്ങൾ തീർച്ചയായും നിയമപരമായി നേരിടും. നീതി വിജയിക്കും. ന്യൂവ വിസ്‌കയ, ക്വിറിനോ പ്രവിശ്യകൾ ഉൾപ്പെടെ ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും നടത്തിയ പ്രവർത്തനങ്ങളിൽ ഇരകളിൽ ചിലരെ രക്ഷിച്ചു. ടാഗുയിഗ്, ബാക്കൂർ, കാവിറ്റ്, മാരിലാവോ, ബുലാകാൻ, ലാ യൂണിയൻ, ബാഗിയോ എന്നീ നഗരങ്ങളിലും പരിശോധനകൾ നടത്തി. ഇരകളായ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും വിദേശികൾക്ക് വിൽക്കുകയും ഓൺലൈനായി പണം സ്വീകരിക്കുകയും ചെയ്തതായി സംശയിക്കുന്നു. ഇന്റർപോൾ റെഡ് നോട്ടിസ് (എക്സ്റ്റ്രേഷൻ, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ നിയമനടപടികൾ തീർപ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്തി താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള ലോകത്തെങ്ങുമുള്ള നിയമപാലകരോടുള്ള അഭ്യർഥന) പുറപ്പെടുവിച്ചതിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. എന്നാൽ അറസ്റ്റിനെക്കുറിച്ച് യുഎഇ അധികൃതർ ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version