Posted By user Posted On

യുഎഇയിൽ വാടക കുടിശികക്കാർക്ക് ആശ്വസിക്കാം; ഇളവിനുള്ള അപേക്ഷകളെല്ലാം അംഗീകരിച്ചാൽ പൊതുമാപ്പ്

അബുദാബി ∙ യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ. ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു തേടി അപേക്ഷ നൽകണം. കേസിന്റെ ഗൗരവം അനുസരിച്ച് യാത്രാ, ഇമിഗ്രേഷൻ വിലക്ക്, ബാങ്ക് അക്കൗണ്ട്/സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടാം. ചില പ്രത്യേക കേസുകളിൽ അറസ്റ്റ് വാറന്റും ഉണ്ടായേക്കാം.

ഇതിൽ യാത്രാവിലക്ക് ഒഴികെയുള്ളവ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് മീര അലി അൽ ജല്ലാഫ് ലോയേഴ്സ് ആൻഡ് ലീഗൽ കൺസൽ‌റ്റൻസിലെ അഡ്വ. അൻസാരി സൈനുദ്ദീൻ പറഞ്ഞു. തിരിച്ചടയ്ക്കാനുള്ള മൊത്തം തുക തവണകളായി നൽകുന്നതിന് അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ചാൽ കോടതി നിശ്ചയിക്കുന്ന തുകയുടെ ആദ്യഗഡു ഉടൻ കെട്ടിവച്ചാൽ എമിഗ്രേഷൻ വിലക്ക്, വാഹനം, ബാങ്ക് അക്കൗണ്ട്, സ്വത്ത് വകകൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാനായി അപേക്ഷ നൽകാം. ഇതും അംഗീകരിച്ചാൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി വീസ പുതുക്കാനും മറ്റു ജോലിയിലേക്കു മാറാനും അവസരം ലഭിക്കും.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version