Posted By user Posted On

യുഎഇയിൽ കെട്ടിടവാടക കുടിശികയിൽ കുടുങ്ങി മലയാളികൾ; അടയ്ക്കേണ്ടത് ലക്ഷങ്ങൾ

യുഎഇയിൽ വാടക കുടിശികയിൽ കുടുങ്ങി മലയാളികൾ. കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ മലയാളികൾ കുടുങ്ങിയത്. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. എന്നാൽ വീസ കാലാവധി തീർന്നവരും ജോലി ഇല്ലാത്തവരുമായ ഇവർക്ക് കുടിശിക അടയ്ക്കാൻ മാർഗമില്ലായെന്ന് മലയാളികൾ പറയുന്നു. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിന് ദുബായുടെ കാരുണ്യ പദ്ധതി (യാദ് അൽ ഖൈർ) മറ്റു എമിറേറ്റുകളിൽ കൂടി ആരംഭിക്കണമെന്ന് ഇവർ അഭ്യർഥിച്ചു. യഥാർഥത്തിൽ അടയ്ക്കാനുള്ളതിന്റെ അഞ്ചും പത്തും ഇരട്ടി തുക ചേർത്താണ് പല കെട്ടിട ഉടമകളും കേസ് കൊടുത്തിരിക്കുന്നതെന്ന് വാടകക്കാർ പറയുന്നു.

ഓരോ കേസുകളും പരിശോധിച്ച് അർഹരായവരെ കണ്ടെത്തിയാണ് കുടിശിക തീർക്കുന്നത്. കുടിശിക തീർക്കുന്നതോടെ കേസ് പിൻവലിക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്യും. ഇതോടെ രേഖകൾ ശരിയാക്കി നാട്ടിലേക്കു മടങ്ങാം. ഇതിന് അവസരം ലഭിച്ചില്ലെങ്കിൽ പൊതുമാപ്പ് കഴിഞ്ഞാലും നിയമലംഘകർക്ക് യുഎഇയിൽ തുടരേണ്ടിവരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version