Posted By user Posted On

ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​നാ​യി പാ​ർ​ക്കു​ക​ളു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ 15 മു​ത​ൽ

ദോ​ഹ: ചൂ​ടു​കാ​ലം മാ​റി, ത​ണു​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​നാ​യി പാ​ർ​ക്കു​ക​ളും പൂ​ന്തോ​ട്ട​ങ്ങ​ളും മോ​ടി​കൂ​ട്ടു​ന്നു. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ക്കു​ക​ളു​യെും പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ക്കും. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കും.

പു​ല്ലു​ക​ൾ വെ​ട്ടി​യും, കേ​ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ​വ വെ​ച്ചു​പി​ടി​പ്പി​ച്ചും മ​റ്റു​മെ​ല്ലാ​മാ​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ പ​ച്ച​പ്പ​ണി​ഞ്ഞ പാ​ർ​ക്കു​ക​ൾ, മ​ഞ്ഞ നി​റ​ത്തി​ലാ​കു​മെ​ങ്കി​ലും ക്ര​മേ​ണ സാ​ധാ​ര​ണ പ​ച്ച​പ്പി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഖ​ത്ത​റി​ലെ പാ​ർ​ക്കു​ക​ളു​ടെ​യും പൊ​തു ഇ​ട​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.

2019ൽ ​പൊ​തു പാ​ർ​ക്കു​ക​ളും ച​ത്വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 113 എ​ണ്ണ​മാ​യി​രു​ന്ന​ത് 27 ശ​ത​മാ​നം വ​ർ​ധി​ച്ച് 144 ആ​യി. ഈ ​വ​ർ​ഷം 15 പു​തി​യ പാ​ർ​ക്കു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​യി​ൽ ചി​ല​ത് ഈ ​വ​ർ​ഷം നേ​ര​ത്തേ തു​റ​ന്നു ന​ൽ​കി.

മ​ന്ത്രാ​ല​യ​വും മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ പ​ദ്ധ​തി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തു​ട​നീ​ളം 43 ച​ത​രു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ച്ച​പ്പ​ണി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version