Posted By user Posted On

ഖത്തറിൽ മൂന്നാമത്തെ ആപ്പിൾ റീസെല്ലർ സ്റ്റോർ തുറന്ന് ഐസ്‌പേസ്

ആപ്പിൾ ബ്രാൻഡിന്റെ അംഗീകൃത റീസെല്ലറായ ഐസ്‌പേസ്, ഖത്തറിൽ തങ്ങളുടെ മൂന്നാമത്തെ സ്റ്റോർ തുറന്നു. പുതിയ സ്റ്റോർ സിറ്റി സെൻ്റർ ദോഹയുടെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 116 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ളതാണ് പുതിയ സ്റ്റോർ.

സിറ്റി സെൻ്റർ ദോഹയിൽ ഐസ്‌പേസ് തുറക്കുന്നതിൽ ആവേശഭരിതരാണെന്ന് ഡാർവിഷ് ഹോൾഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബദർ അൽ ദാർവിഷ് പറഞ്ഞു. ഐഫോൺ 15 സീരീസ്, എം3 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ, പുനർരൂപകൽപ്പന ചെയ്‌ത ഐപാഡ് എയർ, എം4 ചിപ്പുള്ള ഐപാഡ് പ്രോ, വിവിധ ആപ്പിൾ വാച്ച് മോഡലുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ സ്റ്റോറിൽ പ്രദർശിപ്പിക്കും.

Bang & Olufsen, ബീറ്റ്‌സ് ബൈ ആപ്പിൾ, ബെൽകിൻ, ബോസ്, Devialet, Promate, Senhenheiser, സോണി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ആക്‌സസറികളുടെ ഒരു നിരയും iSpace സ്റ്റോറിൽ ഉണ്ടാകും.

ട്രേഡ്-ഇൻ പ്രോഗ്രാം, ബൈ-ബാക്ക് ഗ്യാരണ്ടി, ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകൾ, എക്സറ്റൻഡഡ്‌ വാറൻ്റി, പേയ് ലേറ്റർ എന്നിവ അധികസേവനങ്ങളിൽ ഉൾപ്പെടുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version