അടിച്ച് മോനേ… ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയറിൽ മലയാളി സുഹൃത്ത് സംഘത്തിന് 8 കോടിയിലേറെ രൂപ
ദുബായ്; മലയാളികളുടെ നേതൃത്വത്തിലുള്ള രണ്ട് സൗഹൃദ സംഘങ്ങൾക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 8 കോടിയിലേറെ ഇന്ത്യൻ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം. ദുബായിൽ ഡ്രൈവർ /മെസഞ്ചർ ജോലി ചെയ്യുന്ന മലയാളി അബ്ദുൽ അസീസി (38)നും സുഹൃത്തുകൾക്കും ഷാർജയിൽ ജോലി ചെയ്യുന്ന മലയാളി നസീർ അരീക്കോത്തി (48)നും കൂട്ടുകാർക്കുമാണ് സമ്മാനം ലഭിച്ചത്. സഹോദരനും കൂട്ടുകാരുമടങ്ങുന്ന സംഘം അബ്ദുൽ അസീസിന്റെ പേരിൽ ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് കൂട്ടുകാരുമായി തേർന്ന് മില്ലെനിയം മില്യനയർ ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ 12 വർഷമായി ദുബായിൽ താമസിക്കുന്ന അബ്ദുൽ അസീസ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫെയസ് ബുക്ക് പേജിൽ തത്സമയം നറുക്കെടുപ്പ് കണ്ടിരുന്നു. തന്റെ പേര് പ്രഖ്യാപിക്കുന്നത് കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നിയെന്ന് ഇദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ സംഘമായ നസീർ അരീക്കോത്തും ഒൻപതംഗ കൂട്ടുകാരുമാണ് വിജയികളായത്. ഷാർജയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ നസീർ ഈ സമ്മാനം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ടീമിലെ എല്ലാവർക്കും വളരെ സഹായകമാകുമെന്ന് പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ മുഹമ്മദ് നജ് മുൽ ഹസന് ആഡംബര കാർ ലഭിച്ചു. ഇദ്ദേഹത്തെ ഇതുവരെ ദുബായ് ഡ്യൂട്ടി ഫ്രീ സംഘത്തിന് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിജയികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)