കതാറയിൽ ഇനി ഫാൽകൺ മേള
ദോഹ: ഖത്തറിലെയും മേഖലയിലെയും ഫാൽക്കൺ പ്രേമികളുടെ പ്രധാന ഉത്സവമായ ‘സുഹൈൽ’ അന്താരാഷ്ട്ര മേളക്ക് ചൊവ്വാഴ്ച കതാറ കൾചറൽ വില്ലേജിൽ തുടക്കം. എട്ടാമത് ഹണ്ടിങ് ആൻഡ് ഫാൽകൺ പ്രദർശനമേളക്ക് കതാറ വേദിയാകുമ്പോൾ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും കമ്പനികളുടെയും എണ്ണംകൊണ്ട് പുതിയ റെക്കോഡാണ് കുറിക്കുന്നത്.
അഞ്ചു ദിവസം നീളുന്ന മേളയിൽ 19 രാജ്യങ്ങളിൽനിന്ന് 166 കമ്പനികൾ ഭാഗമാകും. പൊന്നുംവിലയുള്ള ഫാൽകൺ പക്ഷികൾക്കു പുറമെ, വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ സാന്നിധ്യമാണ് ആകർഷണം.
മേഖലയിലെ തന്നെ ഏറ്റവും ആകർഷകമായ ഫാൽകൺ മേളയായ സുഹൈലിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തേതന്നെ പൂർത്തിയായി കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)