Posted By user Posted On

കൊതുക് കടിച്ച ചൊറിച്ചില്‍ മാറുന്നില്ലേ, എങ്കില്‍ നിങ്ങളുടെ രോഗപ്രതിരോധം പ്രശ്‌നത്തില്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞേ തീരു…

ചില ആളുകള്‍ക്ക് കൊതുക് കടിച്ചാല്‍ ചൊറിച്ചില്‍ എത്ര കഴിഞ്ഞാലും മാറില്ല. എന്ന് മാത്രമല്ല വളരെ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവുന്നു. പലപ്പോഴും അലര്‍ജി പോലുള്ള അവസ്ഥയിലേക്ക് എത്തുന്നു ഇത്. എന്താണ് ഇതിന് കാരണമെന്നോ? രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യത്യാസങ്ങള്‍ കാരണമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

ചര്‍മ്മത്തില്‍ സെന്‍സറി ന്യൂറോണുകളാല്‍ ചുറ്റപ്പെട്ടിട്ടുണ്ട്. ഇവയാണ് പരിസ്ഥിതിയിലെ മാറ്റങ്ങള്‍ കണ്ടെത്തുകയും വേദന പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്. ഇതിന് സഹായിക്കുന്നതാകട്ടെ നാഢികോശങ്ങളും. ഒരു വ്യക്തിയുടെ ശരീരത്തില്‍ കൊതുക് കടിച്ചാല്‍ ആ വ്യക്തിക്ക് കൊതുകിന്റെ ഉമിനീര്‍ വഴി പ്രതികരണമായി ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇതാണ് രോഗപ്രതിരോധ സംവിധാനങ്ങളെ ശക്തമാക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ചര്‍മ്മത്തില്‍ ചുവപ്പും വീക്കവും ഉണ്ടാവുന്നു.

അലര്‍ജിയുള്ള വ്യക്തിയെങ്കില്‍
കൊതുകിന്റെ ഉമിനീരുമായി അലര്‍ജി വരുന്ന വ്യക്തിയെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും വിട്ടുമാറാത്ത ചുവപ്പും വീക്കവും ഉണ്ടാവുന്നു. ഇത് രൂക്ഷമാകുന്നതിന് അനുസരിച്ച് ആ ഭാഗ്യത്തെ ടിഷ്യൂവിലും മാറ്റം കൊണ്ട് വരുന്നു. പലപ്പോഴും അലര്‍ജികളോട് പ്രതികരിക്കുന്ന രോഗപ്രതിരോധ കോശങ്ങള്‍ക്ക് അവയുടെ നാഢിസംവേദന ക്ഷമത മാറ്റുന്നതിന് സാധിക്കുന്നു. ഇതിന്റെ ഫലമായാണ് ചൊറിച്ചില്‍ കഠിനമാവുന്നത്.

പഠനത്തിന്റെ അടിസ്ഥാനം
എല്ലാ വ്യക്തികള്‍ക്കും സെന്‍സറി ന്യൂറോണുകള്‍ ഉണ്ട്, അതുകൊണ്ട് തന്നെ കൊതുക് കടിച്ചാല്‍ നമുക്കെല്ലാവര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെടാം, എന്നാല്‍ എല്ലാവരിലും ഒരുപോലെ അല്ല അലര്‍ജിയുടെ തോത് എന്നതും ശ്രദ്ധേയമാണ്. ഹാര്‍വാര്‍ഡിലെ അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജി പ്രൊഫസറായ മുതിര്‍ന്ന പഠന രചയിതാവ് ഡോ. കരോളിന്‍ സോക്കോള്‍ ആണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മെഡിക്കല്‍ സ്‌കൂളും മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയും ചേര്‍ന്നാണ് ഇത്തരം ഒരു പഠന ഫലം മാധ്യമങ്ങളില്‍ നല്‍കിയതും.

പരീക്ഷണം ഇപ്രകാരം
ഇത്തരത്തിലുള്ള അലര്‍ജികള്‍ കണ്ടെത്തുന്നതിന് വേണ്ടി സോക്കോളും സഹപ്രവര്‍ത്തകരും എലികളെ പപ്പെയ്ന്‍ എന്ന രാസവസ്തുവിന് വിധേയമാക്കി. ഇതിന്റെ ഫലമായി എലികളുടെ ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന അവസ്ഥ വികസിപ്പിക്കുകയും ചെയ്തു. എലികളുടെ രോഗപ്രതിരോധ കോശങ്ങള്‍ നഷ്ടപ്പെടുകയും അത് കൂടുതല്‍ അസ്വസ്ഥതകളും ചുവപ്പും വീക്കവും ഉണ്ടാക്കുകയും ചെയ്തു. നേച്ചര്‍ ജേണലില്‍ ബുധനാഴ്ച (സെപ്തംബര്‍ 4) പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ഒരു പ്രത്യേക തരം ടി സെല്‍ ഇല്ലാത്ത എലികള്‍ പാപ്പെയ്ന്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ മാത്രം യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തി.

എലികളില്‍ പരീക്ഷണം
നിരവധി പരീക്ഷണങ്ങള്‍ ഇതിനെത്തുടര്‍ന്ന് നടത്തുകയുണ്ടായി. എലികളില്‍ മാത്രമാണ് ഇത് വരേയും പരീക്ഷണം നടത്തിയിട്ടുള്ളത്. മനുഷ്യ കോശങ്ങള്‍ പോലെ തന്നെ എലികളിലും പ്രവര്‍ത്തിക്കും എന്നുള്ളതിനാലാണ് എലികളില്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പഠനം വളരെയധികം അത്യാവശ്യമാണ്. കാരണം അലര്‍ജിയുണ്ടാവുന്ന ആളുകള്‍ക്ക് പലപ്പോഴും കൂടുതല്‍ കാര്യങ്ങളെ മനസ്സിലാക്കുകയും പഠനം ആവശ്യമായി വരുകയും ചെയ്യുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version