കാഴ്ച പരിമിതര്‍ക്ക് ബ്രെയില്‍ ഡെബിറ്റ് കാര്‍ഡുമായി ഈ ബാങ്ക്; അറിയാം വിശദമായി…
എല്ലാവരും കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണ്. എന്നാല്‍ കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ കാര്‍ഡ് ഉപയോഗിക്കും? ഇത്തരക്കാര്‍ക്ക് കാര്‍ഡ് ഇടപാട് നടത്താന്‍ കഴിയുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് പരിഹാരം നൽകുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). കാഴ്ച വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഡെബിറ്റ് കാര്‍ഡ് ബാങ്ക് പുറത്തിറക്കി. പിഎന്‍ബി അന്തദൃഷ്ടി ബ്രെയില്‍ ഡെബിറ്റ് കാര്‍ഡ് എന്നാണ് പേര്.
കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം, സൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കാനും അവരുടെ സാമ്പത്തിക കാര്യങ്ങള്‍ എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാര്‍ഡിന്റെ സവിശേഷതകള്‍ അറിയാം.
∙പ്രതിദിനം എടിഎമ്മിലൂടെ 25,000 രൂപ പിന്‍വലിക്കാം
∙പിഒഎസ്, ഇ കോമേഴ്‌സ് ചേര്‍ത്തുള്ള പരിധി ദിവസം 60,000 രൂപ
∙എന്‍എഫ്‌സി ശേഷിയുള്ള പിഒഎസ് ടെര്‍മിനലുകളില്‍ പിന്‍ ഇല്ലാതെ 5000 രൂപ വരെ ഇടപാട് നടത്താം.
∙കാര്‍ഡിന് ചിപ്പിന്റെ എതിര്‍ വശത്ത് ഒരു വൃത്താകൃതിയിലുള്ള അടയാളം ഉണ്ട്. എടിഎം / പിഒഎസില്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ഡിന്റെ ദിശയെക്കുറിച്ച് അറിയാന്‍ ഇത് കാര്‍ഡ് ഉടമയെ സഹായിക്കും
∙കാര്‍ഡില്‍ ‘പിഎന്‍ബി’ എന്ന് എംബോസ് ചെയ്തിട്ടുണ്ട്. ഇത് കാഴ്ച വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് പിഎന്‍ ബി കാര്‍ഡും മറ്റ് ബാങ്കുകളുടെ കാര്‍ഡുകളും തമ്മില്‍ വേര്‍തിരിച്ചറിയല്‍ എളുപ്പമാക്കുന്നു. ബ്രെയിലി ഡോട്ടുകളാണ് ഇതിന് സഹായിക്കുന്നത്.
∙ഈ ഡെബിറ്റ് കാര്‍ഡിന് ബാങ്കിന്റെ ലോഗോയില്‍ ഗ്ലോസി സ്പോട്ട് യുവി ലാമിനേഷന്‍ ഇഫക്റ്റും കോണ്‍ടാക്റ്റ്ലെസ് ചിഹ്നത്തില്‍ സില്‍ക്ക് സ്‌ക്രീന്‍ റഫ് സ്പോട്ട് യുവിയും ഉണ്ട്. ഇത് കാഴ്ച വെല്ലുവിളി ഉള്ള ഉപഭോക്താക്കളെ ബാങ്കിന്റെ ലോഗോ എളുപ്പത്തില്‍ കണ്ടെത്താനും കാര്‍ഡിന്റെ കോണ്‍ടാക്റ്റ്ലെസ് ചിഹ്നം വായിക്കാനും സഹായിക്കും
∙കാര്‍ഡിലെ കോണ്‍ട്രാസ്റ്റിങ് നിറങ്ങള്‍ കാരണം എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും, ഇത് കാഴ്ച വൈകല്യമുള്ള ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് വിശദാംശങ്ങള്‍ വായിക്കുന്നത് എളുപ്പമാക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)