Posted By user Posted On

വീടുകളിലിരുന്ന് ജോലി ചെയ്യാം; ഖത്തറിൽ സർക്കാർ ജീവനക്കാരുടെ ഓഫിസ് സമയത്തിൽ പുതിയ ക്രമീകരണം

ദോഹ ∙ സർക്കാർ ജീവനക്കാരുടെ ഓഫിസ് സമയത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തുന്ന നിയമത്തിന് ഖത്തർ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ് നൽകിയും എന്നാൽ മുഴുവൻ ജീവനക്കാരും ഏഴു മണിക്കൂർ ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നതുമാണ് പുതിയ പരിഷ്‌ക്കാരം . പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അവശ്യഘട്ടങ്ങളിൽ വീടുകളിലിരുന്ന് ജോലിചെയ്യാനും, തൊഴിൽ സമയത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതുമായ സിവിൽ സർവീസ് ആൻഡ് ഗവ. ഡവലപ്മെന്‍റ് ബ്യൂറോയുടെ നിർദേശത്തിന് അംഗീകാരം നൽകിയത്. പുതിയ തൊഴിൽ സമയ നിർദേശങ്ങൾ സെപ്റ്റംബർ 29 മുതൽ നടപ്പിലാകും.

നിലവിൽ രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന സർക്കാർ ഓഫിസ്‌ സമയത്തിന് പകരം സർക്കാർ ജീവനക്കാർ രാവിലെ 6 : 30 നും 8: 30നുമിടയിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. എന്നാൽ ദിവസം ഏഴു  മണിക്കൂർ ജോലി എന്ന സമയക്രമം പൂർത്തിയാക്കണം. ജോലി പ്രവേശിച്ചതുമുതൽ ഏഴു  മണിക്കൂർ ജോലി ചെയ്യണം. 

നിലവിലുള്ള രീതി അനുസരിച്ചു രാവിലെ 7 മുതൽ രണ്ട് മണിവരെയായിരുന്നു  സർക്കാർ  ഓഫിസുകളുടെ പ്രവർത്തി.സമയം. ഇനി ഈ സമയ ക്രമം ബാധകമല്ല. എന്നാൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല .അംഗവൈകല്യമുള്ളവർ മറ്റ് ആരോഗ്യപ്രശനമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് നൽകാനും പുതിയ നിർദേശം അനുവദിക്കുണ്ട്.

പുതിയ നിയമമനുസരിച്ച് ഓരോ സർക്കാർ സ്ഥാപനങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ 30 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒരാൾക്ക് വർഷത്തിൽ ഒരാഴ്ച മാത്രമായിരിക്കും വർക്ക് ഫ്രം ഹോം നൽകുന്നത്. അതത് സ്ഥാപന മേലധികാരിയുടെ തീരുമാനപ്രകാരമാവും ഇത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്നും ജോലി ചെയ്യാം. എന്നാൽ ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്കും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും വ്യത്യസ്തമായവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version