ഖത്തർ എയർവേസ് വിർജിൻ എയർലൈൻസിൽ നിക്ഷേപത്തിനൊരുങ്ങുന്നു
ദോഹ: ആസ്ട്രേലിയൻ വിമാന കമ്പനിയായ വിർജിൻ ആസ്‌ട്രേലിയ എയർലൈൻസിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ആസ്ട്രേലിയയിലെ ബജറ്റ് എയർലൈൻ കമ്പനി എന്ന നിലയിൽ ശ്രദ്ധേയമായ വിർജിൻ എയർലൈൻസിൽ 20 ശതമാനം നിക്ഷേപത്തിന് ഖത്തർ എയർവേസ് ഒരുങ്ങുന്നതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കുമെന്നും, ആസ്‌ട്രേലിയൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
ഖത്തർ എയർവേസും വിർജിൻ ആസ്‌ട്രേലിയയും തമ്മിലുള്ള ചർച്ചകൾ ജൂൺ മാസത്തിൽ ദി ആസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ആണ് ആദ്യമായി പുറത്തുവിട്ടത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)