Posted By user Posted On

സാധാരണമെന്ന് കരുതി അവഗണിക്കുന്ന ഈ രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തിന് മുന്നോടി; അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ ആരോഗ്യത്തേയും ഹൃദയാരോഗ്യത്തേയും നശിപ്പിക്കുന്നു. ഉറങ്ങാന്‍ കിടന്ന വ്യക്തി ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് പലപ്പോഴും നമ്മള്‍ പല കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാവുന്നതും. പുരുഷന്‍മാരില്‍ ഹൃദ്രോഗത്തിന് മുന്നോടിയായി നിലനില്‍ക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അഡ്ലെയ്ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ഗാരി വിറ്റെര്‍ട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സാധാരണ കാണുന്ന രണ്ട് ലക്ഷണങ്ങള്‍ പുരുഷനിലെ ഹൃദ്രോഗത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും ഉദ്ധാരണക്കുറവും രാത്രിയില്‍ മൂത്രമൊഴിക്കുന്ന നോക്ടൂറിയ പോലുള്ള താഴ്ന്ന മൂത്രനാളി ലക്ഷണങ്ങളും ആണ് ഹൃദ്രോഗ സാധ്യതയെക്കുറിച്ച് പറയുന്നത്.

രോഗാവസ്ഥകള്‍ ശ്രദ്ധിക്കണം
പുരുഷന്മാരില്‍ ഉണ്ടാവുന്ന ഉദ്ധാരണക്കുറവും നോക്റ്റൂറിയ പോലുള്ള അവസ്ഥകളും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. എന്നാല്‍ പലരും ഇത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ല എന്നത് അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഈ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയുന്നത് വഴി കാര്‍ഡിയോമെറ്റബോളിക് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ശരിയായ ചികിത്സ ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ഇത് പുരുഷന്മാരിലെ രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പഠനഫലം ഇപ്രകാരം
BJU ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച 2021 ലെ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പുരുഷന്മാരില്‍ ഒരാളെ വരെ ഉദ്ധാരണക്കുറവ് ബാധിക്കുന്നു എന്നാണ് പറയുന്നത്. 2022-ല്‍ നടത്തിയ പഠനത്തില്‍ ഉദ്ദാരണക്കുറവുള്ള പുരുഷന്‍മാര്‍ക്ക് പലപ്പോഴും വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയേയും സൂചിപ്പിക്കുന്നു. പഠനത്തിന്റെ ഭാഗമായി ഡോ. സാം തഫാരിയുടെ അഭിപ്രായത്തില്‍ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക
എന്ത് രോഗമാണെങ്കിലും ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാന കാര്യം. അതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും പുരുഷന്‍മാരില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്ന അവസ്ഥയുണ്ടാവുന്നു. അനുയോജ്യമായ പരിചരണവും ചികിത്സയും ഉറപ്പ് വരുത്തുക എന്നതാണ് രോഗാവസ്ഥയെ ലഘൂകരിക്കുന്നതിനുള്ള ഏക പോംവഴി. സ്ത്രീകളേക്കാള്‍ ഗുരുതരമായ അവസ്ഥ പലപ്പോഴും നിലനില്‍ക്കുന്നത് പുരുഷന്‍മാരിലാണ്. അതിന് കാരണം പലപ്പോഴും അപകടങ്ങളും രോഗാവസ്ഥയും ലഘൂകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

സാധാരണ ഹൃദ്രോഗ ലക്ഷണങ്ങള്‍
ഹൃദ്രോഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന സാധാരണ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും ഉണ്ടാവുന്ന അസ്വസ്ഥതകള്‍. ഇത് പലപ്പോഴും എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. ചിലരില്‍ അത്ര തീവ്രവുമായ വേദനയല്ല ഉണ്ടാവുന്നത്. പലര്‍ക്കും പല തരത്തിലായേക്കാം. ചിലരില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നു. സ്ഥിരമായ സമ്മര്‍ദ്ദം, ഞെരുക്കം പോലെ തോന്നുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ അസ്വസ്ഥത ശാരീരിക അദ്ധ്വാനത്തിനിടയിലോ വൈകാരിക സമ്മര്‍ദ്ദത്തിലോ എല്ലാം സംഭവിക്കാം. ചിലപ്പോള്‍ കൈകളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ വേദനയുടെ ആഴം കൂടുന്നതിനുള്ള സാധ്യതയുണ്ട്.

ശ്വാസതടസ്സം
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഏതെങ്കിലും സാഹചര്യത്തില്‍ നേരിടേണ്ടി വന്നാല്‍ അതിനെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ വ്യായാമത്തിനിടയിലോ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറയുന്നതും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതും എല്ലാം ഇത്തരത്തില്‍ ശ്വാസതടസ്സത്തിന് കാരണമാകുന്നു. കൂടാതെ ക്ഷീണം കാലുകളിലും കണങ്കാലുകളിലും വീക്കം പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം ശ്വാസതടസ്സമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version