സുഡാന് ഖത്തറിന്റെ അടിയന്തര സഹായം
ദോഹ: പ്രളയ ദുരിതം നേരിടുന്ന സുഡാനിലേക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ. ഫണ്ട് ഫോർ ഡെവലപ്മെന്റ് ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് കൂറ്റൻ ഷിപ്മെന്റുകൾ എത്തിച്ചത്. ഖത്തരി അമിരി വിമാനത്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ പോർട്ട് ഓഫ് സുഡാനിൽ ക്യൂ.എഫ്.എഫ്.ഡി ചാർജ് ഡി അഫയേഴ്സ് അബ്ദുല്ല ബിൻ റാഷിദ് അൽ മുഹന്നദിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി.
പെരുമഴയിലും മിന്നൽ പ്രളയത്തിലുമായി 130ലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ കിടപ്പിലാവുകയും സ്വത്തുക്കളും നഷ്ടമായ സാഹചര്യത്തിലാണ് ഖത്തറിന്റെ അടിയന്തര സഹായമെത്തുന്നത്. 430ഓളം ടെന്റുകൾ, ആയിരക്കണക്കിന് കിടക്കകൾ, ബ്ലാങ്കറ്റ്, ഭക്ഷ്യവസ്തുക്കളും മരുന്നുമുൾപ്പെടെയാണ് ഖത്തറിൽനിന്നുള്ള ദുരിതാശ്വാസ വസ്തുക്കൾ. ദുരിത ഘട്ടത്തിലെ സഹായത്തിന് ഫെഡറൽ ഹ്യുമനിറ്റേറിയൻ എയ്ഡ് കമീഷൻ ഖത്തറിന് നന്ദി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)