മലയാളത്തിൽ സഹായം നൽകാൻ എയർ ഇന്ത്യ
മുംബൈ: ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തി എയർ ഇന്ത്യ വിമാനക്കമ്പനി. ഉപഭോക്താക്കൾക്ക് സഹായം നൽകുന്ന ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് (ഐ.വി.ആർ) സംവിധാനത്തിൽ മലയാളം, ബംഗാളി, കന്നട, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകൾ ഉൾപ്പെടുത്തി.
നേരത്തേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് എയർ ഇന്ത്യ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പുതിയ മാറ്റത്തോടെ ഉപഭോക്താവ് വിളിക്കുന്ന മൊബൈൽ ഫോൺ നെറ്റ്‍വർക്ക് അടിസ്ഥാനമാക്കി ഭാഷ ഐ.വി.ആർ സംവിധാനം സ്വയം തിരഞ്ഞെടുക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സഹായം നൽകാൻ എയർ ഇന്ത്യ അടുത്തിടെ അഞ്ച് പുതിയ കോൺടാക്റ്റ് സെൻററുകൾ സ്ഥാപിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)