കൂടുതൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് ലൈസൻസ് നൽകി ഖത്തർ നീതിന്യായ മന്ത്രാലയം
റിയൽ എസ്റ്റേറ്റ് മേഖല മെച്ചപ്പെടുത്തുന്നതിനായി ഖത്തർ നീതിന്യായ മന്ത്രാലയം 610 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് ലൈസൻസ് നൽകി. ദോഹ മുനിസിപ്പാലിറ്റിയിൽ 340 ബ്രോക്കർമാർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. 163 ബ്രോക്കർമാരുമായി അൽ റയാൻ മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനത്തുണ്ട്. ഉമ്മുസലാൽ മുനിസിപ്പാലിറ്റിയിൽ 47, അൽ ദായെൻ മുനിസിപ്പാലിറ്റിയിൽ 32, അൽ വക്ര മുനിസിപ്പാലിറ്റിക്കു 16, അൽ ഖോർ, അൽ സഖിറ എന്നിവിടങ്ങളിൽ 6, അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ 5, അൽ ഷിഹാനിയയിൽ 1 എന്നിങ്ങനെയാണ് ലൈസൻസ് നൽകിയിരിക്കുന്നത്.ലൈസൻസില്ലാത്ത ബ്രോക്കർമാരുടെയും ഊഹക്കച്ചവടക്കാരുടെയും എണ്ണം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. എല്ലാ ലൈസൻസുള്ള ബ്രോക്കർമാരെയും, അവരുടെ കോൺടാക്റ്റ് വിശദാംശങ്ങളും ലൈസൻസ് നമ്പറുകളും ഉൾപ്പെടെ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവരെ കണ്ടെത്തുക എളുപ്പമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)