Posted By user Posted On

നിങ്ങളുടെ കുട്ടികളെ മിടു മിടുക്കരാക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഇന്നത്തെ കാലത്ത് കുട്ടികളെ മിടുക്കരായി വളർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യായമായി മാതാപിതാക്കൾക്ക് തോന്നാറുണ്ടോ? എങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് മാത്രം കുട്ടികളെ മിടുക്കരായി വളർത്താം. കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രമണിയുമ്പോഴും ജീവിതത്തിലെ തീരുമാനങ്ങളെടുക്കുമ്പോഴും ഇവരിൽ ഈ ആശങ്ക കാണും. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന തോന്നൽ കുട്ടികളുടെ വ്യക്തിത്വവികാസത്തെ ബാധിക്കാം. അത്തരം സാഹചര്യത്തിൽ മാതാപിതാക്കൾ അറിയേണ്ട നാലുകാര്യങ്ങൾ ശ്രദ്ധിക്കാം.

സ്വയം മതിപ്പ് ഒട്ടും കുറയരുത്

കുട്ടികളുടെ കാര്യത്തിൽ മറ്റുള്ളവർ അമിതമായി അഭിപ്രായം പറയുന്നത് അവരെ ദോഷകരമായി ബാധിച്ചേക്കാം. സ്വയംമതിപ്പ് കുറവാണ് എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. പഴയകാല ജീവിതത്തിൽ തിരസ്കാരം, പരിഹാസം തുടങ്ങിയവയാൽ മനസ്സിനു മുറിവേറ്റവർക്ക് ആത്മവിശ്വാസം കുറയുകയും അരക്ഷിതാവസ്ഥ തോന്നുകയും ചെയ്യും. അത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന മുൻവിധിയാകാം ഈ പേടിക്കു കാരണം.

കുട്ടികളിൽ ഉണ്ടാകുന്ന സ്പോട്ട്‌ലൈറ്റ് എഫക്ട് എന്ന അവസ്ഥ മറ്റുള്ളവർ തന്നെ എപ്പോഴും നിരീക്ഷിക്കുകയും വിധിക്കുകയും ചെയ്യുന്നുണ്ടെന്നാണു വിശ്വസിക്കുക. അതുകൊണ്ടു സ്വന്തം പ്രവൃത്തികളും പെരുമാറ്റവും രൂപവുമെല്ലാം ഇവർ അമിതമായി വിലയിരുത്തും. യഥാർഥത്തിൽ മറ്റുള്ളവർ ഇവരെ ശ്രദ്ധിക്കുന്നതു പോലുമുണ്ടാകില്ല. അമിതചിന്തകളുള്ളവരിലും ഇത്തരം ആശങ്കയുണ്ടാകാം.

കുട്ടികളിൽ അപൂർണതകളുണ്ടാകുന്നതു മോശം കാര്യവുമല്ല. ആരും പൂർണ്ണരല്ല എന്ന ബോധം കുട്ടികളിൽ വളർത്തിയെടുക്കണം. അവരവരുടേതായ അതുല്യമായ കഴിവുകളും മൂല്യങ്ങളും കണ്ടെത്താം. അവയ്ക്കൊപ്പം സ്വന്തം കുറവുകളെയും അംഗീകരിക്കുക. ആ അപൂർണതകളോടെ തന്നെ സ്വയം സ്നേഹിക്കാൻ പഠിക്കാം. സ്വയം അംഗീകരിച്ചാൽ മറ്റുള്ളവരുടെ വാക്കുകളെ നാം പേടിക്കില്ല.

ചുറ്റുമുള്ള ആളുകളുടെ അഭിപ്രായങ്ങളെ പേടിച്ചു കഴിയുന്ന കുട്ടികളിൽ പേടി ഉണ്ടാക്കുകയും എല്ലാവരിൽ നിന്നും അകന്നു നിൽക്കുകയും സാമൂഹികമായി ഇടപഴകാൻ മടി കാണിക്കുകയും ചെയ്യുന്നു. സോഷ്യൽ ആങ്സൈറ്റി എന്ന ഇത്തരം അവസ്ഥയുണ്ടെങ്കിൽ തെറപ്പി, കൗൺസലിങ് എന്നിവ പ്രയോജനപ്പെടുത്തി ജീവിതം മെച്ചപ്പെടുത്താം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version