Posted By user Posted On

സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഇതാണ് മികച്ച സമയം; ഈ നിക്ഷേപ പദ്ധതികൾ അറിയാതെ പോകരുത്

സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം സമ്പാദിക്കുക എന്ന നിക്ഷേപകന്റെ ആത്യന്തിക ലക്ഷ്യം സാധ്യമാക്കുന്ന ഒരു ജനപ്രിയ പദ്ധതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

തുടര്‍ച്ചയായ നിക്ഷേപത്തിലൂടെ ഹ്രസ്വകാലം കൊണ്ട് മികച്ച സമ്പാദ്യം കെട്ടിപടുക്കാന്‍ സഹായിക്കുന്ന സ്‌കീമാണ് പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. അഥവാ നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്.

ആര്‍ഡി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും തുടങ്ങാന്‍ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആര്‍ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.അതേസമയം, ഉയര്‍ന്ന നിക്ഷേപ പരിധിയില്ലാത്ത സ്‌കീമുകളില്‍ ഒന്നുകൂടിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. ഇതേ പദ്ധതിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ബാങ്കുകളിലും ആര്‍ഡി അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാവിനും ആര്‍ഡി അക്കൗണ്ട് തുറക്കാന്‍ വ്യവസ്ഥയുണ്ട്. അതേപോലെ തന്നെ മുഴുവന്‍ നിക്ഷേപ തുകയും മുന്‍കൂട്ടി അടയ്‌ക്കാനും സാധിക്കുന്നു. എത്ര വര്‍ഷത്തേക്കുള്ള ആര്‍ഡിയാണോ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് അത്രയും തുക അക്കൗണ്ട് തുറക്കുന്നസമയത്തോ പിന്നീട് അടവ് സമയത്ത് എപ്പഴെങ്കിലുമോ മുഴുവാനായും മുന്‍കൂട്ടി അടയ്‌ക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ പ്രിന്‍സിപ്പല്‍ തുകയ്‌ക്കൊപ്പം ചേരുന്നു.വായ്പ സംവിധാനമാണ് മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിനെ വേറിട്ടുനിര്‍ത്തുന്നത്. എല്ലാ മാസവും തുടര്‍ച്ചയായി ഒരു വര്‍ഷം നിക്ഷേപം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. അഞ്ച് വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടതെങ്കിലും പിന്നീടും അഞ്ച് വര്‍ഷത്തേക്കുകൂടി അക്കൗണ്ട് മുന്നോട്ടു കൊണ്ടുപോകാനും നിക്ഷേപകന് സാധിക്കുന്നു.ഉദാഹരണത്തിന് ഒരാള്‍ പ്രതിമാസം 25,000 രൂപ നിക്ഷേപിച്ചാല്‍, അഞ്ച് വര്‍ഷത്തെ മെച്വൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ലക്ഷത്തോളം രൂപ പലിശയിനത്തില്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തില്‍ 60 മാസത്തെ നിക്ഷേപമാണ് ഒരാള്‍ നടത്തുന്നത്. മെച്വൂരിറ്റി കാലയളവില്‍ നിക്ഷേപം മാത്രം 15 ലക്ഷം രൂപയാകും. 6.7 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപയ്‌ക്ക് 2,84,146 രൂപ പലിശയായും ലഭിക്കുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക്ഇന്‍ കാലയളവ് കഴിഞ്ഞാല്‍ റിട്ടേണായി ആകെ ലഭിക്കുന്ന തുക 17,84,146 രൂപയായിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version