Posted By user Posted On

ഗാസ്സ കരാർ: അ​മീ​റി​നെ വി​ളി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്

ദോ​ഹ: ഗ​സ്സ​യി​ലെ വെ​ടി​നി​ ർ​ത്ത​ലും ബ​ന്ദി മോ​ച​ന​വും സം​ബ​ന്ധി​ച്ച ക​രാ​ർ അ​നി​ശ്ചി​ത​മാ​യ നീ​ളു​ന്ന​തി​നി​ടെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. ദോ​ഹ​യി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യി കൈ​റോ​യി​ൽ ന​ട​ക്കേ​ണ്ട ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്.

ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​താ​ഹ് അ​ൽ സീ​സി​യു​മാ​യും ബൈ​ഡ​ൻ സം​സാ​രി​ച്ചു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും, ബ​ന്ദി മോ​ച​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള ക​രാ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​രു രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ ബൈ​ഡ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

ഗ​സ്സ വി​ഷ​യ​ത്തി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ചും ഖ​ത്ത​റും യു.​എ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version