Posted By user Posted On

ഖത്തറിലെ സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും 2024-25 പുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നു. എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പു വരുത്തുക, സുരക്ഷാ നടപടികൾ അപ്‌ഡേറ്റ് ചെയ്യുക, ലൈറ്റിംഗ് വർദ്ധിപ്പിക്കുക, ശുചീകരണവും അണുവിമുക്തമാക്കലും നടത്തുക എന്നിവ സ്‌കൂളുകളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി പുതിയ അധ്യാപകരെ നിയമിച്ച്, അവരുടെ വിദ്യാഭ്യാസ സംവിധാനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തി ഒരുക്കങ്ങൾ നടത്തുന്നു. രാജ്യത്തുടനീളം, മൊത്തം 349 സ്വകാര്യ സ്‌കൂളുകളും കിൻ്റർഗാർട്ടനുകളും ഉണ്ട്, അവ 237,931 വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു. ഈ സ്‌കൂളുകളിൽ 20,310 അധ്യാപകരും 7,278 അഡ്‌മിനിസ്‌ട്രേറ്റിവ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.

പുതിയ അധ്യയന വർഷം ആസന്നമാകുമ്പോൾ, അവധിക്കാലത്തു നിന്നും സ്‌കൂൾ ദിനചര്യയിലേക്ക് തിരിച്ചുപോകാൻ കുട്ടികളെ രക്ഷിതാക്കൾ കൂടി സഹായിക്കണം. പുതിയ അധ്യയന വർഷത്തിനായി തയ്യാറെടുക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട്, വിവിധ പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും നൽകി, ഖത്തറിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ അവരുടെ ‘ബാക്ക്-ടു-സ്‌കൂൾ’ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version