ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി ഒരു ദിവസം വിതരണം ചെയ്യുന്നത് രണ്ടു ലക്ഷം പേർക്കുള്ള ഭക്ഷണമെന്ന് വാർഷിക റിപ്പോർട്ട്
ദോഹ: ഖത്തർ എയർവേസ് ഗ്രൂപ്പിനു കീഴിലെ ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി ഒരു ദിവസം തയാറാക്കുന്നത് രണ്ട് ലക്ഷം പേർക്കുള്ള ഭക്ഷണങ്ങളെന്ന് വാർഷിക റിപ്പോർട്ട്. ദോഹയിൽനിന്നും ലോകത്തിലെ വിവിധ വൻകരകളിലെ 170 നഗരങ്ങളിലേക്കായി സർവിസ് നടത്തുന്ന ഖത്തർ എയർവേസിന്റെയും, മറ്റു അന്താരാഷ്ട്ര എയർലൈൻസുകളുടെയും ഇൻൈഫ്ലറ്റ് കാറ്ററിങ്ങിനു പുറമെ, വിമാനത്താവള ലോഞ്ചുകൾ, അമിരി വിമാനങ്ങൾ, വി.വി.ഐ.പി വിമാനങ്ങൾ തുടങ്ങിയവക്കുമുള്ള ഭക്ഷണങ്ങളും തയാറാക്കി വിതരണം നടത്തുന്നത് ക്യു.എ.സി.സിയാണ്.
അന്താരാഷ്ട്ര എയർലൈൻ മേഖലയിൽ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളും ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി നേടിയിട്ടുണ്ട്. ഖത്തർ എയർവേസിന്റെ ഉപകമ്പനിയായി 2002ലാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി ക്യു.എ.സി.സി ആരംഭിച്ചത്. നിലവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 69,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാറ്ററിങ് കമ്പനി ആസ്ഥാനം പ്രവർത്തിക്കുന്നത്. ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങളുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന എയർലൈനുകൾക്ക്, വൈവിധ്യമാർന്ന യാത്രക്കാരുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക രീതികളും പിന്തുടരുന്നു. ഒരു ദിവസം തന്നെ 70 വ്യത്യസ്ത രുചികളും രീതികളിലുമുള്ള ഭക്ഷണങ്ങളാണ് തയാറാക്കി വിതരണം ചെയ്യുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)