ഖത്തറിൽ കോടതി ഹരജികൾക്ക് ‘വെർച്വൽ എംപ്ലോയി’ സേവനം
ദോഹ: ഹരജി ഉൾപ്പെടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധിയിലധിഷ്ഠിതമായ ‘വെർചൽ എംേപ്ലായി’യെ അവതരിപ്പിച്ച് ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ. വാട്സ്ആപ് ചാനലിലൂടെയുള്ള നൂതന സംരംഭം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു.
സമഗ്രമായ ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർമിതബുദ്ധി, റോബോട്ടിക് സാങ്കേതിക വിദ്യയിലെ പുതിയൊരു ജീവനക്കാരനെ അവതരിപ്പിക്കുന്നത്.
വാട്സ്ആപ് ചാനൽ വഴി മെമ്മോറാണ്ടങ്ങൾ ഫയൽ ചെയ്യാനും കഴിയും. ലഭിക്കുന്ന പരാതികളും, കുറിപ്പുകളും നിർമിതബുദ്ധിയും ഉപയോഗിച്ച് ‘വെർച്വൽ എംപ്ലോയി’ ഫയൽ ചെയ്ത് സ്വീകരിക്കും. ഏത് സമയത്തും ഇലക്ട്രോണിക് ചാനലുകൾ വഴി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മെമ്മോറാണ്ടങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ സുഗമമാക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
സിവിൽ കോടതി, അപ്പീൽ കോടതി, സുപ്രീം കോടതി, കുടുംബ കോടതി എന്നിവിടങ്ങളിൽ സേവനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഇതിനകം നിരവധി ഹരജിക്കാർ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ വാട്സ്ആപ് ചാനൽ വഴി ‘വെർച്വൽ എംേപ്ലായി’യിലേക്ക് ഫയൽ ചെയ്യുകയും ചെയ്തു. വ്യവഹാരക്കാർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ജുഡീഷ്യറി കൗൺസിൽ നൽകുന്ന മറ്റ് ഇലക്ട്രോണിക് ചാനലുകളുമായി വെർച്വൽ എംപ്ലോയി സേവനത്തെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)