Posted By user Posted On

ഖത്തറിൽ സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ ജാ​ഗ്ര​ത നി​ർ​ദേ​ശം

ദോ​ഹ: ഇ​ന്റ​ർ​നെ​റ്റും മൊ​ബൈ​ൽ ഫോ​ൺ വി​ളി​ക​ളു​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. സൈ​ബ​ർ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക , അ​വ​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ.

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്റ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ന്റ​ർ​നെ​റ്റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളാ​യും ന​ട​ക്കു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്‌ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് പ്ര​ധാ​നം. ടെ​ലി​ഫോ​ൺ വ​ഴി ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ ജ​ന​ങ്ങ​ൾ വീ​ഴാ​തി​രി​ക്കാ​നും അ​ത് പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ഴി​ക​ൾ വി​ശ​ദ​മാ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. ബാ​ങ്കി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​ത് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ വ​രു​ന്ന ടെ​ലി​ഫോ​ൺ വി​ളി​ക​ൾ എ​ല്ലാം വി​ശ്വ​സി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version