ഗസ്സ വെടിനിർത്തൽ കരാർ ചർച്ച പൂർത്തിയായതിനു പിറകെ അമീറിന് നന്ദി അറിയിച്ച് ബൈഡൻ
ദോഹ: ഗസ്സ വെടിനിർത്തൽ കരാർ സംബന്ധിച്ച നിർണായകമായ ദോഹ ചർച്ച പൂർത്തിയായതിനു പിറകെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫോണിൽ ബന്ധപ്പെട്ടു. അമേരിക്ക, ഖത്തർ, ഈജിപ്ത് മധ്യസ്ഥതയിൽ നടന്ന രണ്ടു ദിവസത്തെ ചർച്ച വെള്ളിയാഴ്ച അവസാനിച്ചതിനു പിറകെയാണ് യു.എസ് പ്രസിഡന്റ് അമീറിനെ വിളിച്ചത്.
പത്തുമാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് അന്ത്യം കുറിക്കുന്നത് സംബന്ധിച്ച് മധ്യസ്ഥ ചർച്ചയിൽ നിർണായക തീരുമാനങ്ങളെടുക്കുകയും, ചർച്ചയുടെ രണ്ടാം ഘട്ടം കൈറോയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ദോഹ ചർച്ചയുടെ വിശദാംശങ്ങളും അടുത്ത ഘട്ടം നടപടികളും ബൈഡനും ഖത്തർ അമീറും ചർച്ച ചെയ്തു.
വെടിനിർത്തൽ സാധ്യമാക്കാനും, മേഖലയിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പ്രസിഡന്റ് ബൈഡൻ നന്ദി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)