Posted By user Posted On

ഗസ വെടിനിർത്തൽ: ദോഹ ചര്‍ച്ചയില്‍ പുരോഗതിയെന്ന് മധ്യസ്ഥ രാജ്യങ്ങള്‍

ദോഹ: ഗസ്സ വെടിനിർത്തലിനായി ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പുരോഗതി. ചർച്ചയുടെ അടുത്ത ഘട്ടം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ നടക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട മധ്യസ്ഥ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, ‘ഇനി സമയം പാഴാക്കാനില്ലെന്നും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും, വെടി നിർത്തൽ സാധ്യമാക്കാനും കരാറുകൾ നടപ്പാക്കാനുമുള്ള സമയമാണിത്’ എന്നും വ്യക്തമാക്കി.

ഖത്തറിനൊപ്പം അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചത്. രണ്ട് ദിവസമായി ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചർച്ചയിൽ പുരോഗതിയുള്ളതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. സമാധാന കരാറിനായി മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ മാർഗനിർദേശം മുന്നോട്ട് വെച്ചുകൊണ്ടാണ് ദോഹ ചർച്ച അവസാനിച്ചത്. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാവും തുടർ ചർച്ചകൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version