Posted By user Posted On

ലോകോത്തര സ്ഥാപനങ്ങളെ ആകർഷിച്ച് ഖത്തറിന്റെ വിദ്യാഭ്യാസ നയങ്ങൾ

ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ് ഖ​ത്ത​റി​ന്റെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളെ​ന്ന് ഒ​റി​ക്‌​സ് യൂ​നി​വേ​ഴ്‌​സ​ൽ കോ​ള​ജ് പ്ര​സി​ഡ​ന്റ് അ​സ്മി അ​മീ​ർ.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ്രി​ട്ടീ​ഷ് ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ൾ ന​ൽ​കു​ന്ന ലി​വ​ർ​പൂ​ൾ ജോ​ൺ മൂ​റെ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഖ​ത്ത​റി​ലെ ഒ.​യു.​സി​യു​ടെ പു​തി​യ കാ​മ്പ​സ് ഉ​ദ്ഘാ​ട​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഥാ​പ​ന​ത്തി​ന്റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ കാ​മ്പ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും, ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ബ്രി​ട്ടീ​ഷ് വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നു​ള്ള ഒ​റി​ക്‌​സ് യൂ​നി​വേ​ഴ്‌​സ​ൽ കോ​ള​ജി​ന്റെ ശ്ര​മ​ങ്ങ​ളി​ലെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും അ​മീ​ർ വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version