Posted By user Posted On

ഖത്തറിൽ പാ​സ്​​പോ​ർ​ട്ട് സ​ർ​വി​സ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്​​പോ​ർ​ട്ടി​നു കീ​ഴി​ലെ യൂ​നി​ഫൈ​ഡ് സ​ർ​വി​സ് വി​ഭാ​ഗം സ​ർ​വി​സ് സെ​ന്റ​റു​ക​ളു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വൃ​ത്തി സ​മ​യം ക്ര​മീ​ക​രി​ച്ച​ത്.

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക​യും, കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ൾ
• രാ​വി​ലെ ഏ​ഴു​മു​ത​ൽ 12.30 വ​രെ: മി​സൈ​മീ​ർ, അ​ൽ ഷ​ഹാ​നി​യ, അ​ൽ റ​യാ​ൻ, ഉം​സ​ലാ​ൽ, അ​ൽ വ​ക്റ, അ​ൽ ഖോ​ർ, ഉ​മ്മു​ൽ സ​നീം, അ​ൽ ഷ​മാ​ൽ.

• രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച ഒ​ന്ന് വ​രെ: എ​ച്ച്.​എം.​സി

• രാ​വി​ലെ 7.30 മു​ത​ൽ ഒ​രു മ​ണി​വ​രെ: ലു​സൈ​ൽ

• രാ​വി​ലെ ഏ​ഴ് മു​ത​ൽ 3.30 വ​രെ: ഖ​ത്ത​ർ എ​യ​ർ​വേ​സ്

• രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച ഒ​രു മ​ണി​വ​രെ: സൂ​ഖ് വാ​ഖി​ഫ്, ​ദി ​പേ​ൾ, ക്യൂ.​എ​ഫ്.​സി

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version