Posted By user Posted On

അ​ല​ങ്ക​രി​ക്കാ​നൊരുങ്ങി ഖ​ത്ത​ർ മ്യൂ​സി​യം; നിങ്ങള്‍ക്കും ക​ലാ​സൃ​ഷ്ടി​ക​ൾ അയയ്ക്കാം…

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം മു​ത​ൽ അ​ൽ ദാ​ഖി​റ​യി​ലെ മ​രു​ഭൂ​മി​യി​ലും ക​ട​ൽ തീ​ര​ങ്ങ​ളി​ലും വ​രെ പൊ​തു ക​ലാ​സൃ​ഷ്ടി​ക​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​ക്കി​യ ഖ​ത്ത​ർ മ്യൂ​സി​യം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ​പൊ​തു ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും.

തെ​ക്ക് അ​ൽ വ​ക്‌​റ മു​ത​ൽ വ​ട​ക്ക് അ​ൽ സു​ബാ​റ, അ​ൽ റു​വൈ​സ്, പ​ടി​ഞ്ഞാ​റ് ദു​ഖാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പൊ​തു ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ചേ​ർ​ക്കാ​ൻ മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള ക​ലാ​കാ​ര​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ് ഖ​ത്ത​ർ മ്യൂ​സി​യം.

പൊ​തു ഇ​ട​ങ്ങ​ളി​ലെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ, സാം​സ്‌​കാ​രി​ക ആ​വി​ഷ്‌​കാ​രം, ക​മ്യൂ​ണി​റ്റി ഇ​ട​പ​ഴ​ക​ൽ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മി​ക​ച്ച സ്ഥ​ല​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത് ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഉ​ൾ​ക്കൊ​ണ്ടാ​ണ് ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

താ​ൽ​ക്കാ​ലി​ക പൊ​തു ക​ലാ സം​രം​ഭ​ത്തി​ന് കീ​ഴി​ൽ സ​ർ​ഗാ​ത്മ​ക​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പൊ​തു ക​ലാ​സൃ​ഷ്ടി നി​ർ​ദേ​ശി​ക്കാ​ൻ ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ഖ​ത്ത​ർ മ്യൂ​സി​യം ക്ഷ​ണി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്മാ​രെ അ​വ​രു​ടെ നി​ർ​ദി​ഷ്ട ക​ലാ​സൃ​ഷ്ടി​ക​ൾ 30000 റി​യാ​ൽ ബ​ജ​റ്റി​ൽ സ്ഥാ​പി​ക്കാ​ൻ ക​മീ​ഷ​ൻ ചെ​യ്യും.

ലി​വാ​ൻ ഡി​സൈ​ൻ സ്റ്റു​ഡി​യോ ലാ​ബു​ക​ളി​ലും താ​ൽ​ക്കാ​ലി​ക സൃ​ഷ്ടി​ക​ൾ സ്ഥാ​പി​ക്കും. ക​ലാ​കാ​ര​ന്മാ​ർ വി​ദ്യാ​ർ​ഥി​ക​ളോ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ബി​രു​ദം നേ​ടി​യ​വ​രോ ആ​ണ് അ​പേ​ക്ഷി​ച്ച​ത്. ജൂ​ൺ ഒ​ന്ന് മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യാ​യി​രു​ന്നു ഈ ​വി​ഭാ​ഗ​ത്തി​ൽ സൃ​ഷ്ടി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം.

ചു​മ​ർ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും സ്ട്രീ​റ്റ് ആ​ർ​ട്ടു​ക​ളി​ലൂ​ടെ​യും ദോ​ഹ​യു​ടെ ന​ഗ​ര ചു​മ​രു​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രാ​ൻ ക​ലാ​കാ​ര​ന്മാ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ജി​ദാ​രി​യ്യാ​ത്ത് പ്രോ​ഗ്രാ​മി​നു​ള്ള അ​പേ​ക്ഷ​ക​ളും ഇ​പ്പോ​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ജി​ദാ​രി​യ്യാ​ത്തി​ന് കീ​ഴി​ൽ ര​ണ്ട് ഡ​സ​നോ​ളം വ​രു​ന്ന ചു​മ​ർ ചി​ത്ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് കീ​ഴി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം 11ഓ​ളം ക​ലാ​സൃ​ഷ്ടി​ക​ളു​ണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version