നഷ്ടപ്പെട്ട വസ്തുക്കളുടെ പരാതി ഇനി മെട്രാഷിലൂടെ
ദോഹ: മൊബൈൽ ഫോൺ മുതൽ പേഴ്സ് വരെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായാൽ ഇനി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തേണ്ടതില്ല. ബഹുതല സേവനങ്ങൾ നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ അതിനും സൗകര്യമുണ്ട്.
സുരക്ഷാ വിഭാഗം ഓഫിസുകളിലോ പൊലീസ് സ്റ്റേഷനിലോ ഓടിയെത്തി നഷ്ടപ്പെട്ടവയെക്കുറിച്ച് പരാതി നൽകുന്നതിനു പകരം മെട്രാഷിലെ ജനറൽ സർവിസ് വിൻഡോയിൽ ‘റിപ്പോർട്ട് ലോസ്റ്റ് ഒബ്ജക്ട്സ്’ വഴി അധികൃതർക്ക് പരാതി നൽകാവുന്നതാണ്.
റെസിഡന്റ് ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പഴ്സ്, പണം എന്നിവ തെരഞ്ഞെടുക്കാൻ ഇതുവഴി സൗകര്യമുണ്ട്. നഷ്ടമായ വസ്തു ഏതെന്ന് ടിക്ക് ചെയ്ത് തെരഞ്ഞെടുത്തശേഷം ആവശ്യമായ വിശദാംശങ്ങൾ ഇതോടൊപ്പം തന്നെ ചേർക്കാം. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് മെട്രാഷിലെ പുതിയ ഓപ്ഷൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)