Posted By user Posted On

ഖത്തർ സർവകലാശാലകളിലെ പ്രവാസി വിദ്യാർഥികൾക്ക് സ്വകാര്യമേഖലയിൽ ജോലി

ഖത്തറിലെ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാർഥികൾക്ക് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളിൽ അനുയോജ്യമായ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭമായ ‘ഉഖൂൽ’ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കും. പുതുതായി ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾക്കും തൊഴിൽ അഭിലാഷങ്ങൾക്കും അനുയോജ്യമായ ജോലികൾ കണ്ടെത്തി നൽകുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്ന പ്ലാറ്റ്ഫോം വിവിധ ഘട്ടങ്ങളായാണ് നടപ്പിലാക്കുകയെന്നും അതിന്റെ ഒന്നാംഘട്ടം താമസിയാതെ ആരംഭിക്കുമെന്നും പ്രവാസി തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഓഫീസിലെ പ്രോജക്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുനീറ അൽ ശുറൈം അറിയിച്ചു. പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version