ഖത്തറിൽ വാടക തർക്കങ്ങൾക്ക് ഇനി ഉടനടി പരിഹാരം; ഹെൽപ് ലൈൻ റെഡി
ഖത്തറിൽ വാടക കരാറുകൾ സംബന്ധിച്ചും മറ്റുമുള്ള തർക്കങ്ങൾക്ക് വിളിപ്പുറത്ത് പരിഹാരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. സർക്കാറിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിനു (യു.സി.സി) കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിലൂടെ വാടകകരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മന്ത്രാലയത്തിന്റെ വാടക തർക്ക പരിഹാരി കമ്മിറ്റി (ആർ.ഡി.സി) അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം നേടാനും കഴിയും.ഉപഭോക്താക്കളുടെ പരാതികളുടെയും അപേക്ഷകളുടെയും നടപടി ക്രമങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനാണ് ഉപഭോക്തൃ സേവന വിഭാഗവും യു.സി.സിയും ഹെൽപ് ലൈൻ സേവനം തയാറാക്കുന്നത്.ഖത്തറിലെ കമ്പനികൾ, പൗരന്മാർ, താമസക്കാർ, സന്ദർശകർക്ക് എന്നിവർക്ക് രാജ്യത്തെ ഭൂവുടമകളും വാടകക്കാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണങ്ങളും ഫയൽ ചെയ്യാനും ഇതുവഴി കഴിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)