Posted By user Posted On

ഖത്തറിൽ ലൈസൻസില്ലാത്ത നഴ്‌സിങ് ജീവനക്കാരെ
നിയമിച്ചു; ക്ലിനിക് അടപ്പിച്ചു, നഴ്സുമാർക്ക് എതിരെയും നടപടി

ദോഹ: ലൈസൻസില്ലാത്ത നഴ്‌സിങ് ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ ക്ലിനിക് താൽക്കാലികമായി അടച്ചു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് നഴ്സുമാർ പ്രഫഷനൽ ലൈസൻസില്ലാതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഇത് രാജ്യത്തെ ആരോഗ്യ നിയമങ്ങളുടെ ലംഘനമാണ്. ഇതിന് തുടർന്നാണ് താൽക്കാലികമായി സ്ഥാപനം അടച്ചിടാൻ പൊതുജനാരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. ഇത് കൂടാതെ മറ്റ് ചില നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയ സ്ഥാപനത്തിനും നിയമവിരുദ്ധമായി ജോലി ചെയ്ത നഴ്സുമാർക്ക് എതിരെയും നിയമനടപടി സ്വീകരിക്കാൻ മന്ത്രാലയം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version