Posted By user Posted On

വിമാനം വൈകിയത് 13 മണിക്കൂര്‍; പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വൈകിയത് 13 മണിക്കൂര്‍. ഇന്നലെ പുലര്‍ച്ചെ 4.25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട ഇത്തിഹാദ് എയര്‍വേയ്സ് വിമാനമാണ് വൈകിയത്. പുറപ്പെടുന്നതിന് മുമ്പായുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം വൈകിയത്. പിന്നീട് തകരാര്‍ പരിഹരിച്ച് വൈകിട്ട് 5.30ഓടെയാണ് വിമാനം അബുദാബിയിലേക്ക് പറന്നത്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version