Posted By user Posted On

വൈദ്യുതി ഉപഭോഗം കുറക്കാൻ സ്മാർട്ട് ഹോം ഡിവൈസുമായി കഹ്‌റാമ

ദോഹ: വേനൽക്കാലത്ത് ഗാർഹിക വൈദ്യുതി ഉപഭോഗത്തിൻ്റെ 70 ശതമാനവും വഹിക്കുന്ന ഇലക്ട്രിക് വീട്ടുപകരണങ്ങൾ, പ്രത്യേകിച്ച് എയർ കണ്ടീഷനറുകളുടെ, വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന സ്മാർട്ട് ഹോം ഡിവൈസ് അവതരിപ്പിക്കാൻ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) പദ്ധതിയിടുന്നു.

വേനൽക്കാലത്ത് വീട്ടിലെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും എയർകണ്ടീഷണറുകളാണ് ഉപയോഗിക്കുന്നതെന്ന് കഹ്‌റാമ സാങ്കേതിക വിഭാഗം മേധാവി നാസർ അൽ ഖുസൈ ചൂണ്ടിക്കാട്ടി.

“സ്മാർട്ട് ഡിവൈസ് ആളുകളെ ഉപഭോഗ നിരക്ക് അറിയിക്കുകയും റിമോട്ട് കൺട്രോളറായി പ്രവർത്തിക്കുകയും ചെയ്യുന്നു. അനാവശ്യമായി പ്രവർത്തിക്കുന്ന എയർകണ്ടീഷണർ സ്വിച്ച് ഓഫ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു,” അൽ ഖുസൈ പറഞ്ഞു.

സ്‌മാർട്ട് ഹോം എനർജി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ ചില പ്രവർത്തനങ്ങൾ സ്വയമേവ നിർവ്വഹിക്കുന്നതാണ്. ആളുകളുടെ നിർദ്ദിഷ്ട ജീവിതശൈലി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹായിക്കുന്നതിനൊപ്പം ഉപയോക്താക്കളെ അവരുടെ ഊർജ്ജ ഉപഭോഗം നിരീക്ഷിക്കാനും പ്രശ്നങ്ങൾ തിരിച്ചറിയാനും ഇവ അനുവദിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version