ഖത്തറിലെ ഫലസ്തീൻ അംബാസഡർക്ക് അൽ വജ്ബ ബഹുമതി
ദോഹ: ഖത്തറിലെ ഫലസ്തീൻ അംബാസഡർ മുനീർ അബ്ദുല്ല ഗനാമിന് അൽ വജ്ബ പുരസ്കാരം സമ്മാനിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തറിലെ ദീർഘകാല സേവനത്തിനുള്ള ആദരവായാണ് സ്ഥാനമൊഴിയുന്ന നയതന്ത്ര പ്രതിനിധിക്ക് അൽ വജ്ബ പുരസ്കാരം സമ്മാനിച്ചത്. ഖത്തറും ഫലസ്തീനും തമ്മിലെ നയതന്ത്ര-ഉഭയകക്ഷി സൗഹൃദം ശക്തമാക്കുന്നതിലും വിവിധമേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും അംബാസഡറുടെ സേവനത്തെ അമീർ അഭിനന്ദിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)