Posted By user Posted On

ഖത്തറിന്റെ പു​തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ ന​യം ഉ​ട​ൻ, അറിയാം ഇക്കാര്യങ്ങള്‍

ദോ​ഹ: മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ത​യാ​റാ​വു​ന്ന ഖ​ത്ത​റി​ന്റെ പു​തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ ന​യം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച് 2030 വ​രെ ഏ​ഴു വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട ഭ​ക്ഷ്യ​സു​ര​ക്ഷ ന​യ​മാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് ഗ​ഹ​ന​മാ​യി ത​യാ​റാ​ക്ക​പ്പെ​ടു​ന്ന സു​ര​ക്ഷാ ന​യം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​മ​സൂ​ദ് ജ​റ​ല്ലാ അ​ൽ മ​ർ​റി അ​റി​യി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കാ​യി ദോ​ഹ​യി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കൂ​ടു​ത​ല്‍ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പു​തി​യ ന​യ​ത്തി​ന്റെ ല​ക്ഷ്യം.

പ​ച്ച​ക്ക​റി ഉ​ല്‍പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത, ഭൂ​മി, ഭൂ​ഗ​ര്‍ഭ ജ​ലം തു​ട​ങ്ങി​യ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​ക്കാ​ണ് ന​യ​ത്തി​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്. 2018 മു​ത​ല്‍ 2023 വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ല്‍ അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാ​മ​ത് എ​ത്താ​നും ആ​ഗോ​ള ത​ല​ത്തി​ല്‍ 24ാം റാ​ങ്കി​ല്‍ എ​ത്താ​നും ഖ​ത്ത​റി​ന് ഇ​തു​വ​ഴി സാ​ധി​ച്ചെ​ന്ന് ഡോ. ​അ​ൽ മ​ർ​റി പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version