പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയേക്കാൾ മികച്ചതാണോ എസ്.ഡബ്ല്യൂ.പി? കണക്കുകൾ പറയുന്നതിങ്ങനെ, ഈ വരുമാനത്തെക്കുറിച്ചും അറിയണ്ടേ?
നിക്ഷേപകർ ഒരു മൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാനും (എസ്.ഡബ്ല്യൂ.പി) പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമും (എം.ഐ.എസ്) പ്രതിമാസ വരുമാനം ലഭിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത് രണ്ടും വ്യത്യസ്ത നിക്ഷേപ രീതികളാണ്. എസ്.ഡബ്ല്യൂ.പി വിപണിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, പോസ്റ്റ് ഓഫീസ് എം.ഐ.എസ് ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. എങ്കിലും, പ്രതിമാസ വരുമാനം ലഭിക്കുന്നതിന് നിക്ഷേപകർ ഈ രണ്ട് മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. രണ്ട് നിക്ഷേപ രീതികളുടെയും പ്രധാന വ്യത്യാസം എന്താണെന്നും, ഏറ്റവും മികച്ചത് ഏതാണെന്നും നോക്കാം.
ഒരു എസ്.ഡബ്ല്യൂ.പിയിൽ, നിക്ഷേപകർ ഒരു മൂച്വൽ ഫണ്ട് സ്കീമിൽ ഒറ്റത്തവണ നിക്ഷേപം നടത്തുകയും പ്രതിമാസ പിൻവലിക്കൽ തുക നിശ്ചയിക്കുകയും ചെയ്യുന്നു. ഫണ്ട് ഹൗസ് എല്ലാ മാസവും നിക്ഷേപത്തിൽ നിന്ന് നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) വിൽക്കുകയും നിക്ഷേപകന് വരുമാനം നൽകുകയും ചെയ്യുന്നു. എൻ.എ.വി നിരക്ക് എല്ലാ ദിവസവും മാറുന്നതിനാൽ, മൂച്വൽ ഫണ്ട് ഹൗസ് ഓരോ മാസവും വ്യത്യസ്ത കണക്ക് എൻ.എ.വി വിൽക്കുന്നത്. അതായത്, എൻ.എ.വി നിരക്ക് കൂടുതലായിരിക്കുമ്പോൾ കുറഞ്ഞ യൂണിറ്റുകളും നിരക്ക് കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകളും ഫണ്ട് ഹൗസ് വിൽക്കുന്നു. ഇതിൽ ഏറ്റവും പ്രധാനമായത്, പ്രതിമാസ വരുമാനം പിൻവലിക്കൽ നിരക്ക്, മൂച്വൽ ഫണ്ട് പദ്ധതിയിലെ റിട്ടേൺ നിരക്കിനേക്കാൾ കുറവാണെങ്കിൽ നിക്ഷേപങ്ങൾ കുറയുകയില്ല. ഉദാഹരണമായി, റിട്ടേൺ നിരക്ക് വർഷത്തിൽ 8 ശതമാനവും പിൻവലിക്കൽ നിരക്ക് 5 ശതമാനവുമാണെങ്കിൽ, ഫണ്ട് പ്രതിമാസ വരുമാനം നൽകുകയും അതോടൊപ്പം വളരുകയും ചെയ്യും. പോസ്റ്റ് ഓഫീസ് എം.ഐ.എസ് ഒരു ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും പരമാവധി നിക്ഷേപം സിംഗിൾ അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടാണെങ്കിൽ 15 ലക്ഷം രൂപയുമാണ്. നിക്ഷേപകന് 7.4 ശതമാനം പലിശ പ്രതിമാസ വരുമാനമായി ലഭിക്കുന്നു. നിക്ഷേപകൻ പണം നിക്ഷേപിച്ച് കഴിഞ്ഞാൽ, അഞ്ച് വർഷത്തേക്ക് പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ അഞ്ച് വർഷത്തിന് ശേഷം നിക്ഷേപ തുക തിരികെ ലഭിക്കുന്നതാണ്. പോസ്റ്റ് ഓഫീസ് എം.ഐ.എസിലെ 9 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ, ഒരാൾക്ക് 5 വർഷത്തേക്ക് പ്രതിമാസം 5,550 രൂപ വരുമാനം ലഭിക്കും.
എസ്.ഡബ്ല്യൂ.പിയിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, എസ്.ബി.ഐ മാഗനം ഫണ്ട് റെഗുലർ പ്ലാൻ ഗ്രോത്, ഐ.സി.ഐ.സി.ഐ പ്രുഡെൻഷൽ ബോണ്ട് ഫണ്ട് ഗ്രോത്ത്, ആദിത്യ ബിർള സൺ ലൈഫ് ഇൻകം ഫണ്ട് ഗ്രോത്ത് റെഗുലർ പ്ലാൻ, കോടക് ബോണ്ട് ഫണ്ട് റെഗുലർ പ്ലാൻ ഗ്രോത്ത്, നിപ്പോൺ ഇന്ത്യ ഇൻകം ഫണ്ട് ഗ്രോത്ത് പ്ലാൻ ഗ്രോത്ത് ഓപ്ഷൻ എന്നീ പദ്ധതികളിലെ നിക്ഷേപങ്ങളിൽ അഞ്ച് വർഷം മുതൽ 9 ലക്ഷം രൂപ നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് കുറഞ്ഞത് 17,000 രൂപ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ പോസ്റ്റ് ഓഫീസ് എം.ഐ.എസിൽ നിക്ഷേപകന് കാലയളവിന് ശേഷം തന്റെ നിക്ഷേപ തുക മുഴുവനും ലഭിക്കുന്നു എന്നതാണ് വ്യത്യാസം, കാരണം മൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, പ്രതിമാസം 17,000 രൂപ 5 വർഷത്തിൽ പിൻവലിച്ചതിന് ശേഷം ഫണ്ടിൽ അവശേഷിക്കുന്ന ഏറ്റവും ഉയർന്ന തുക 61,164 രൂപയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)