Posted By user Posted On

ഇതാ മില്ലെനിയലുകൾക്ക് ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ; മുൻനിരയിൽ ഖത്തർ

ഖത്തർ ആസ്ഥാനമായുള്ള കമ്പനികൾ ഈ വർഷത്തെ ബെസ്റ്റ് വർക്ക്പ്ലേസ് ഫോർ മില്ലേനിയൽസ്’ റാങ്കിംഗിൽ മികവ് പുലർത്തി. ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിലെ മികച്ച ജോലിസ്ഥലങ്ങളെ അംഗീകരിക്കുന്ന ഒരു ആഗോള ഗവേഷണ, പരിശീലന, കൺസൾട്ടൻസി സ്ഥാപനമായ “ഗ്രേറ്റ് പ്ലേസ് ടു വർക്ക്,” 2024-ൽ മില്ലേനിയലുകൾക്കുള്ള മികച്ച 100 ജോലിസ്ഥലങ്ങൾ പ്രഖ്യാപിച്ച ലിസ്റ്റിലാണ് ഖത്തരി കമ്പനികളുടെ മുന്നേറ്റം.

2000 ന് ശേഷം മാത്രം തൊഴിൽ വിപണിയിൽ പ്രവേശിച്ച വ്യക്തികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമതെത്തിയ കമ്പനികളിൽ 30 വൻ കമ്പനികൾ, 40 ഇടത്തരം, 30 ചെറുകിട കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.

‘ചെറിയ’ വിഭാഗത്തിൽ ഖത്തറിൽ നിന്ന് ഷിഫ്റ്റ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version