Posted By user Posted On

ഖത്തറിലും എയർ ടാക്‌സികൾ വരുന്നു, 2025ഓടെ നടപ്പിലാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു

2025ഓടെ എയർ ടാക്‌സി സംവിധാനം നടപ്പിലാക്കാൻ ഖത്തർ ആലോചിക്കുന്നു. മൂന്നാമത് ഖത്തർ ഡെവലപ്പ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഓട്ടോണോമസ് ഇ മൊബിലിറ്റി ഫോറം സീരീസിലെ വിർച്വൽ ഇവന്റിൽ ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാധ്യതകൾ, പ്രധാന വെല്ലുവിളികൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു.

വെബിനാറിനെ അഭിസംബോധന ചെയ്‌തു സംസാരിച്ച ഖത്തർ സർവകലാശാലയിലെ ഖത്തർ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെൻ്റർ റിസർച്ച് അസോസിയേറ്റ് ഷഹ്‌റാം തഹ്‌മാസെബി, ഖത്തറിലെ ഗതാഗത ശൃംഖലയിലേക്ക് സ്വയം പ്രവർത്തിക്കുന്ന എയർ ടാക്‌സികളെ കൂട്ടിച്ചേർക്കേണ്ടതിനെക്കുറിച്ചും എടുത്തു പറയുകയുണ്ടായി.

അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതിക സംയോജനം എന്നിവയടക്കമുള്ള വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാങ്കേതികപരമായ സംയോജനത്തിനും ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പുരോഗതിക്കും വിപുലമായ നാവിഗേഷൻ സംവിധാനങ്ങൾ ആവശ്യമാണെന്ന് തഹ്മാസെബി കൂട്ടിച്ചേർത്തു.

സ്വയമേവ പ്രവർത്തിക്കുന്നതോ അല്ലെങ്കിൽ പകുതി മാന്വലായി പ്രവർത്തിക്കുന്നതോ ആയ ഫ്ലൈറ്റുകൾ നടപ്പിലാക്കുന്നതിനും മനുഷ്യ പൈലറ്റുമാരുടെ ആവശ്യം കുറയ്ക്കുന്നതിനും അവയുടെ പ്രകടനം വർദ്ധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നൂതന നാവിഗേഷൻ സംവിധാനങ്ങളും വളരെയധികം വിപുലീകരിക്കേണ്ടതുണ്ട്.

ഗതാഗത മന്ത്രാലയം (MoT), ഉരീദു, വൊഡാഫോൺ, മൊവാസലാത് തുടങ്ങിയ സർക്കാർ ഏജൻസികളും ഊബർ പോലുള്ള സ്വകാര്യ കമ്പനികളും മറ്റുള്ള സ്റ്റാർട്ടപ്പുകളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൊതു, സ്വകാര്യ പങ്കാളിത്തവും കൃത്യമായ സേവന വിതരണവും ഇക്കാര്യത്തിൽ നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

വെർട്ടിപോർട്ടുകളുടെയും വെർട്ടിസ്റ്റോപ്പുകളുടെയും രൂപകൽപ്പനയെക്കുറിച്ച് ചർച്ച ചെയ്‌ത അദ്ദേഹം, ഇത്തരം സൗകര്യങ്ങൾ ദോഹ വെസ്റ്റ് ബേ, ദോഹ പോർട്ട്, ദോഹ എയർപോർട്ട്സ്, ലുസൈൽ, അൽ വക്ര, അൽ ഖോർ, സൽവ ബീച്ച് തുടങ്ങിയ ട്രിപ്പ് ജനറേറ്റിംഗ് സോണുകളിലും വിനോദ മേഖലകളിലും സ്ഥാപിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version