Posted By user Posted On

മറ്റൊരാളുടെ സ്റ്റാറ്റസ് ഇനി ഷെയര്‍ ചെയ്യാൻ ഇനി അവരോട് ചോദിച്ച് ബുദ്ധിമുട്ടണ്ട; ഇന്‍സ്റ്റഗ്രാം മോഡല്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

‘റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്’ എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ അണിയറയിലാണെന്നാണ് സൂചന. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഷെയർ ചെയ്യുന്നതിൽ ഇൻസ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പും അവതരിപ്പിക്കുക. ഇത്രനാളും മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് മാത്രമേ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.  

‘റീ-ഷെയർ സ്റ്റാറ്റസ് അപ്‌ഡേറ്റ്’ ഫീച്ചർ ഉപയോക്താക്കളെ അവർ പരാമർശിച്ചിരിക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വീണ്ടും ഷെയർ ചെയ്യാൻ സഹായിക്കുമെന്ന് വാബെറ്റ്ഇൻഫോയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. പുതിയ അപ്ഡേറ്റ് വരുന്നതോടെ  ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുമായി മറ്റുള്ളവരുടെ സ്റ്റാറ്റസുകളും ഷെയര്‍ ചെയ്യാം.

നിങ്ങളെ ടാഗ് ചെയ്‌ത/മെൻഷൻ ചെയ്ത സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്ന പ്രക്രിയ ലളിതമാക്കുന്നതിനാണ് ‘റീ ഷെയർ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ മെറ്റ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതായത്, നിങ്ങളെ ഒരു വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ടാഗ് ചെയ്യുകയോ ആരെങ്കിലും പരാമർശിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക. പുതിയ ഫീച്ചർ നിങ്ങളുടെ കോൺടാക്റ്റുകളുമായി ആ അപ്‌ഡേറ്റ് വീണ്ടും പങ്കിടാൻ നിങ്ങളെ അനുവദിക്കും. കണ്ടന്‍റ് കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇത് സഹായിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. 

പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യുമ്പോൾ, സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇന്‍റര്‍ഫേസിനുള്ളിൽ ഇതിനായി ഒരു പുതിയ ബട്ടൺ ഉൾപ്പെടുത്തുമെന്ന് വാബെറ്റ്ഇൻഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങളെ പരാമർശിച്ച സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എളുപ്പത്തിൽ വീണ്ടും പങ്കിടാൻ ഈ ബട്ടൺ സഹായിക്കും. നിലവിൽ ഈ ബീറ്റാ വേർഷനിൽ മാത്രമേ ലഭ്യമാകൂ. ഇതാദ്യമായല്ല വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version