Posted By user Posted On

നേപ്പാളിൽ പരിശീലനം, ദുബായ് ആസ്ഥാനമായ കമ്പനിയിൽ ജോലി; ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പ്

ദോഹ∙ ദുബായ് ആസ്ഥാനമായ കമ്പനിയുടെ ഖത്തർ ശാഖയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.  18 ഇന്ത്യക്കാരാണ് തട്ടിപ്പിന് ഇരയായത്.  തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ എൻജിനീയറിങ്, ഡിപ്ലോമ ബിരുദധാരികളായ യുവാക്കളാണ് ഇരകൾ.  “എ വൺ വീസ” നൽകി 4000 മുതൽ 7000 വരെ ഖത്തർ റിയാൽ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്തത്.

എച്ച് ആർ മാനേജർ,   ടൈം കീപ്പർ, എച്ച്ആർ അസിസ്റ്റന്റ് തുടങ്ങിയ ജോലികൾ  ഒഴിവുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ്  സുമൻ പാൽതുറെ എന്ന തമിഴ്നാട് സ്വദേശിയാണ്  ഇവരെ വലയിൽ വീഴ്ത്തിയത്.  തട്ടിപ്പ് ഇരയായവർ  ഇപ്പോൾ ഖത്തറിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്. സ്വന്തം നാട്ടുകാരനായയാൾ  പണം തട്ടിയെടുത്തത് ഒരു മാസം മുൻപ് ഖത്തറിൽ എത്തിയ ഇവർ എംബസി അധികൃതരെ അറിയിച്ചു. ഖത്തറിൽ എത്തുന്നതിന് മുമ്പ് നേപ്പാളിൽ പോയി രണ്ടു മുതൽ മൂന്ന്‌ ആഴ്ച വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വീസ തട്ടിപ്പ് നടത്തിയയാൾ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വന്തം ചെലവിൽ നേപ്പാളിൽ എത്തിയ ഇവർ അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ദോഹയിൽ എത്തുന്നത്. എന്നാൽ തങ്ങൾക്ക് കാര്യമായ പരിശീലനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും തങ്ങളെ കൊണ്ടുപോയി ഒരു ഹോട്ടലിൽ താമസിപ്പിച്ച് പരിശീലനമെന്ന പേരിൽ ചില കാര്യങ്ങൾ പറഞ്ഞ് തരിക മാത്രമാണ് ചെയ്തത് എന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു

ഖത്തറിൽ സന്ദർശകർക്ക് അനുവദിക്കുന്ന എ വൺ വീസയിലാണ് ദോഹയിലേക്ക് പോകുന്നതെന്നും ഒരു മാസത്തെ പ്രബേഷന് ശേഷം തൊഴിൽ വീസയിലേക്ക് മാറാമെന്നുമായിരുന്നു വാഗ്ദാനമെന്ന് തട്ടിപ്പിനിരയായ തിരുനെൽവേലി സ്വദേശി നിധീഷ് പറഞ്ഞു.ദോഹയിലെത്തുമ്പോൾ ഇവർക്ക് താമസവും മറ്റും ഒരുക്കാനായി, വീസ നൽകിയ വ്യക്തി ചുമതലപ്പെടുത്തിയ ആളുമുണ്ടായിരുന്നു. 

സ്വന്തമായി ഓഫിസോ മറ്റു കാര്യങ്ങളോ ഇല്ല എന്നും ഹോട്ടലിൽ ഇരുന്നുകൊണ്ട് സമൂഹ മാധ്യമം ഉപയോഗിച്ച് നാട്ടിൽ  നിന്നും പുതിയ റിക്രൂട്ട്മെന്‍റ് നടത്തുക എന്നതാണ് ടാസ്ക് എന്ന് നാട്ടിൽ  നിന്നും  കയറ്റി അയച്ച ഏജന്‍റ് ഇവരെ അറിയിച്ചിരുന്നു.  ഓരോരുത്തരും 25 മുതൽ 50 വരെ ആളുകളെ എച്ച് ആർ മേഖലയിലേക്ക്  ജോലിക്കായി റിക്രൂട്ട്മെന്‍റ് നടത്തിയാൽ പ്രൊബേഷൻ കാലയളവ് പൂർത്തിയാകുകയും, തൊഴിൽ വീസ നൽകുകയും ചെയ്യുമെന്നായിരുന്നു  വാഗ്ദാനം. 

നാട്ടിലുള്ള ഉദ്യോഗാർഥികളിൽ നിന്നും ​ബയോഡാറ്റ സ്വീകരിച്ച്  ഓൺലൈൻ അഭിമുഖം നടത്തി അവരുടെ വിവരങ്ങൾ നാട്ടിലുള്ള ഏജന്‍റിനെ ഏൽപ്പിക്കുക എന്നതായിരുന്നു നിർദ്ദേശം . ടാർഗറ്റ് പൂർത്തിയാക്കാനുള്ള പരിശ്രമത്തിൽ പലപ്പോഴും തങ്ങളുടെ ബന്ധുക്കളെയും പരിചയത്തിലുള്ളവരെയുമാണ് തട്ടിപ്പിന് ഇരയായി ഇപ്പോൾ ദോഹയിൽ കുടുങ്ങിയ  പലരും ആശ്രയിച്ചിരുന്നത്. ഇങ്ങനെ  ഖത്തറിൽ ജോലി ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന്​ ആദ്യ ഘടുവായി 25,000 രൂപ വീതം നൽകാനായി നിർദേശം. ഈ തുകയും ​തട്ടിപ്പിനു നേതൃത്വം നൽകിയസംഘത്തിന്‍റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version