Posted By editor1 Posted On

വിലകൂടിയ വാച്ച് ഓർഡർ ചെയ്തു, 9 മാസം കഴിഞ്ഞിട്ടും കിട്ടിയില്ല; കുവൈത്തിൽ ഉദ്യോ​ഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ

കുവൈത്തിൽ വാച്ച് തട്ടിപ്പിന് ഇരയായ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 36കാ​ര​നാ​ണ് നഷ്ടമായത് 15 ലക്ഷം രൂപയോളം രൂപ. 5,800 ദി​നാ​ർ വിലവരുന്ന വാച്ചാണ് ഓർഡർ ചെയ്തത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വാ​ച്ച് എ​ത്തു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ ഒ​മ്പ​ത് മാ​സ​ത്തോ​ളം കഴിഞ്ഞിട്ടും വാച്ച് കിട്ടിയില്ല. ഇതോടെയാണ് ചതി മനസ്സിലായ ഉദ്യോ​ഗസ്ഥൻ പരാതി നൽകിയത്. 2023 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴിയാണ് പണം കൈമാറിയത്. 2023 മോ​ഡ​ലാ​യ വാ​ച്ചാ​ണ് ഓ​ർ​ഡ​ർ ചെ​യ​ത​ത്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​തോ​ടെ ബാ​ങ്കി​ലൂ​ടെ പ​ണം കൈ​മാ​റി​യ​തി​ന്റെ കോ​പ്പി​യും പ്ര​തി​യു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ്പ് ചാ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version