കുവൈത്തിൽ ബീച്ചിന് സമീപം എണ്ണ ചോർച്ച; മാലിന്യം വൃത്തിയാക്കൽ പൂർത്തിയാക്കി
കുവൈത്തിലെ അൽ ജുലൈയ ബീച്ചിന് സമീപം എണ്ണ ചോർച്ചയുടെ ഫലമായുണ്ടായ മാലിന്യം വൃത്തിയാക്കൽ പൂർത്തിയായി. ഉപരിതലത്തിൽ നിന്ന് എണ്ണ ആഗിരണം ചെയ്യാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു വൃത്തിയാക്കൽ. ജലോപരിതലം, തീരത്തെ ഖര പ്രതലങ്ങൾ, മണ്ണ് എന്നിവയും വൃത്തിയാക്കി. പ്രദേശത്ത് എണ്ണ ചോർച്ചയുടെ അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ സർവേയും നടത്തി.കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെയും കുവൈത്ത് ഓയിൽ കമ്പനിയുടെയും സ്പെഷ്യലൈസ്ഡ് ടീമുകളുടെ സഹകരണത്തോടെയാണ് തീരം വൃത്തിയാക്കിയത്.രണ്ടു ദിവസത്തോളം നീണ്ടുനിന്ന മലിനീകരണത്തിൻറെ ഭാഗങ്ങൾ കമ്പനിയുടെ എണ്ണ ചോർച്ച നിയന്ത്രണ സംഘമാണ് നീക്കം ചെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)